ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി മടങ്ങിയെത്തുന്ന ഇന്ത്യൻ സംഘത്തിന് കൈനിറയെ പാരിതോഷികവുമായി കേന്ദ്ര സർക്കാർ. മെഡൽ ജേതാക്കൾക്കായി ന്യൂഡൽഹിലൊരുക്കിയ സ്വീകരണത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് എന്നിവർ പെങ്കടുത്തു.
വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയവർക്ക് 40 ലക്ഷവും വെള്ളിക്ക് 20ഉം വെങ്കലത്തിന് 10ഉം ലക്ഷമാണ് പാരിതോഷികം. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെ 69 മെഡലുകൾ നേടിയാണ് ജകാർത്തയിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.