ഗോവിന്ദൻ ലക്ഷ്​മണന്​ വെങ്കലമെന്ന്​, പിന്നാലെ അയോഗ്യതാ പ്രഖ്യാപനം

ജകാർത്ത: ഇന്തോനേഷ്യയിലെ ജകാർത്തയിൽ അക്കൗണ്ടിൽ രണ്ട്​ വെള്ളിമെഡൽ കുറിക്കപ്പെട്ടതി​​​െൻറ സന്തോഷത്തിനിടയിലും ഇന്ത്യക്ക്​ നിരാശ. 10000 മീറ്ററിൽ വെങ്കലം പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ അത്​ലറ്റിക്​സ്​ താരം ഗോവിന്ദൻ ലക്ഷ്​മണനെ അയോഗ്യനാക്കിയ വാർത്തയാണ്​ ഇന്ത്യയെ നിരാശയിലാഴ്​ത്തിയത്​. 

10000 മീറ്റർ അത്​ലറ്റിക്​സിൽ 29:44.91 മിനുട്ടിൽ ഒാടിയെത്തിയ ഗോവിന്ദൻ ലക്ഷ്​മണ​​​െൻറ പേരിൽ​​ വെങ്കലമെഡൽ പ്രഖ്യാപിക്കപ്പെ​ട്ടിരുന്നു.  ചരിത്ര വിജയത്തി​​​െൻറ സന്തോഷത്തിന്​ അധികം ആയുസ്സില്ലായിരുന്നു. ഏറെ വൈകാതെ ഇന്ത്യൻ കായികാസ്വാദകരെ ഞെട്ടിച്ചുകൊണ്ട്​ മത്സര ഫലത്തിൽ മാറ്റം വന്നതായി അറിയിപ്പുവന്നു. ട്രാക്ക്​ നിയമം ലംഘിച്ചതിനാൽ ഗോവിന്ദൻ ലക്ഷ്​മണനെ അയോഗ്യനാക്കിയെന്നായിരുന്നു അറിയിപ്പ്​. 

മത്സര ഫലം പ്രഖ്യാപിച്ചതിനു ശേഷം റീപ്ലേ വിശദമായി പരിശോധിച്ചതിൽ ഒരു വേള ഗോവിന്ദൻ ലക്ഷ്​മണൻ ട്രാക്കിനു പുറത്തേക്ക്​ കടന്നതായി കണ്ടെത്തുകയായിരുന്നു. അയോഗ്യനാക്കിയതിനെതിരെ അത്​ലറ്റിക്​സ്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളുകയായിരുന്നു. 10000 മീറ്ററിലെ ചരിത്ര നേട്ടമാണ്​ ഇതിലൂടെ ഇന്ത്യക്ക്​ നഷ്​ടമായത്​.

Tags:    
News Summary - asian games; govindan lakshmanan disqualified after declaration bronze medal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.