റോഹ്തക് (ഹരിയാന): ദേശീയ സീനിയർ സ്കൂൾ മീറ്റിെൻറ ക്യാമ്പിൽ അതിക്രമിച്ചുകയറിയ ഹരിയാന താരങ്ങൾ കേരള ടീം ക്യാപ്റ്റനെ ൈകയേറ്റം ചെയ്തു. പറളി സ്കൂളിലെ എൻ. അജിത്തിനെതിരെയായിരുന്നു അതിക്രമം. വ്യാഴാഴ്ച വൈകീട്ട് 5.30 നായിരുന്നു സംഭവം. പോൾവാൾട്ടിൽ സ്വർണം നേടിയ ഹരിയാന താരം പ്രകാശ് സിങ് കനയ്യയുടെ നേതൃത്വത്തിൽ നാലു താരങ്ങളാണ് ക്യാമ്പിലേക്ക് എത്തിയത്.
ഇവർ കേരള താരങ്ങേളാട് മൊബൈൽ ചാർജർ ആവശ്യെപ്പട്ടു. ഇല്ലെന്ന ്പറഞ്ഞതോടെ അജിത്തിെൻറ മുഖത്തടിച്ചശേഷം ഇവർ ഒാടി രക്ഷപ്പെട്ടു. ഇതോെട കേരളതാരങ്ങൾ സംഘാടകർക്ക് പരാതി നൽകുകയും പ്രകാശ്സിങ് കനയ്യക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുകയും കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തു. സംഘാടകൾ നടത്തിയ ചർച്ചക്കൊടുവിൽ ഹരിയാന ടീം അധികൃതർ മാപ്പ് പറഞ്ഞു. തുടർന്ന് പ്രകാശ് സിങ് കനയ്യ കേരള ക്യാമ്പിലെത്തി പരസ്യമായി മാപ്പുപറഞ്ഞു. ഇതോടെയാണ് ഒരു മണിക്കൂറിലധികം നീണ്ട പ്രശ്നങ്ങൾക്ക് പരിഹാരമായത്.
വ്യാഴാഴ്ച കേരളം പോയൻറ് നിലയിൽ ഹരിയാനക്ക് മുന്നിലെത്തിയിരുന്നു. ഇതിെൻറ പ്രകാപനമാകും അതിക്രമത്തിലേക്ക ്എത്തിച്ചതെന്നാണ് കേരള ടീം മാേനജ്മെൻറ് സംശയിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ക്രോസ് കൺട്രിയിൽ മത്സരിക്കാൻ തയാറെടുക്കുകയായിരുന്നു അജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.