പുണെ: 100 മീറ്ററിൽ ദേശീയ റെക്കോഡിനരികിലെത്തിയ പ്രകടനവുമായി മലയാളി താരം. പുണെയിൽ നടക്കുന്ന ദേശീയ ഇൻറർ സർവിസ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് കോട്ടയം ചെറു വള്ളി സ്വദേശിയായ അഭിജിത്ത് ബി. നായർ 10.27 സെക്കൻഡിൽ ഒാടിയെത്തി വിസ്മയിപ്പിച്ചത്.
ഉൗട്ടി മദ്രാസ് റെജിമെൻറിെൻറ ഭാഗമാണ് അഭിജിത്ത്. ഒഡിഷക്കാരൻ അമിയകുമാർ മല്ലിക്കിെൻറ പേരിലാണ് നിലവിലെ ദേശീയ റെക്കോഡ് (10.26 സെ) . 2016ലെ ഫെഡറേഷൻ കപ്പിലായിരുന്നു ഇൗ പ്രകടനം. സെക്കൻഡിെൻറ നൂറിൽ ഒരംശത്തിനാണ് അഭിജിത്തിന് സ്പ്രിൻറിലെ ദേശീയ റെക്കോഡ് നഷ്ടമാവുന്നത്.
കോതമംഗലം എം.എ കോളജ് വിദ്യാർഥിയായിരിക്കെ അഖിലേന്ത്യ ഇൻറർവാഴ്സിറ്റി മീറ്റിലെ പ്രകടനവുമായാണ് രണ്ടുവർഷം മുമ്പ് സർവിസസിലെത്തുന്നത്. പി.പി പോളായിരുന്നു ആദ്യകാല പരിശീലകൻ. ചെറുവള്ളിയിലെ ടി.എസ്. ബിജുകുമാർ, ജയമോൾ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.