ബോസ്റ്റൺ മാരത്തോൺ കൊറോണ കൊണ്ടുപോയി.. !

ബോസ്​റ്റൺ: ചരിത്രപ്രസിദ്ധമായ ബോസ്റ്റൺ മാരത്തോൺ അതിൻെറ 124 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വേണ്ടന്നു വച്ചു. ഏപ്രിൽ 20ന്​ നടക്കേണ്ടിയിരുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ഈ മത്സരം അമേരിക്കയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 14നേക്ക്​ മാറ്റിവച്ചിരുന്നു. ആ തീരുമാനമാണ് സംഘാടക സമിതി പുനഃപരിശോധനക്ക് ശേഷം മത്സരങ്ങൾ നടത്തേണ്ട എന്ന് മാറ്റിയത്.

സ്ഥിതിഗതിയിൽ മാറ്റം വരാത്തത് കൊണ്ടാണ് 1897 മുതൽ മുടങ്ങാതെ നടന്നിരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറു ദീർഘ ദൂര മത്സരങ്ങളിൽ ഒന്ന് ഒഴിവാക്കപ്പെടുന്നത്. 2013 ലെ മാരത്തോൺ മത്സരത്തിനിടയിൽ ഒരു ഭീകര സംഘടന രണ്ട്  ബോംബ് സ്ഫോടനങ്ങൾ നടത്തുകയും മൂന്നുപേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക്​ മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Boston Marathon not feasible this year because of coronavirus-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.