ജകാർത്ത: 16 ദിനങ്ങളിലെ പോരാട്ടങ്ങൾക്കൊടുവിൽ വൻകരയുടെ കായിക ഉത്സവത്തിന് ഞായറാഴ്ച കൊടിയിറക്കം. 18ാമത് ഏഷ്യൻ ഗെയിംസിൽ ഒന്നൊഴികെ മത്സരങ്ങളെല്ലാം ശനിയാഴ്ച സമാപിച്ചതോെട ഞായറാഴ്ച കൊടിയിറക്കത്തിെൻറ ഒൗപചാരിക ചടങ്ങുകൾ മാത്രം.
ഏഷ്യയിലെ 45 രാജ്യങ്ങളിൽനിന്ന് 11,720 അത്ലറ്റുകൾ 40 ഇനങ്ങളിലായി മത്സരിച്ച രണ്ടാഴ്ചയിലേറെ നീണ്ട ദിവസങ്ങൾ. ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യൻ ഗെയിംസിന് വേദിയൊരുക്കിയാണ് ഇന്തോനേഷ്യ അടുത്ത ആതിഥേയരായ ചൈനക്ക് പതാക കൈമാറുന്നത്.
ട്രയാത്ലൺ മിക്സഡ് മത്സരം ഒഴികെ എല്ലാം പൂർത്തിയായി. 131 സ്വർണവും 91 വെള്ളിയും 65 വെങ്കലവുമടക്കം 287 മെഡലുകളുമായി ചൈന തന്നെ ഏഷ്യയിലെ കരുത്തരെന്നു തെളിയിച്ചാണ് കൊടിയിറക്കം. ജപ്പാൻ രണ്ടും (73 സ്വർണം) കൊറിയ (48) മൂന്നും സ്ഥാനത്താണ്. മെഡൽ വേട്ടയിൽ റെക്കോഡ് പ്രകടനവുമായി ഇന്ത്യ (15-24-30) എട്ടാം സ്ഥാനത്തെത്തി.
ഞായറാഴ്ച വൈകീട്ട് 4.30ന് സമാപന ചടങ്ങുകൾക്ക് ജകാർത്തയിലെ ജി.ബി.കെ സ്റ്റേഡിയം വേദിയാവും. 2022 ഗെയിംസ് വേദിയായ ചൈനയിൽനിന്നുള്ള കലാകാരന്മാരും ഇന്തോനേഷ്യൻ കലാകാരന്മാരും അണിനിരക്കുന്ന പരിപാടികൾ വിടവാങ്ങൽ മുഹൂർത്തത്തെ വർണാഭമാക്കും. രാജ്യങ്ങളുടെ മാർച്ച് പാസ്റ്റോടെയാവും സമാപനം.
പ്രണബ് ബർധാൻ, ഷിബ്നാഥ് സർക്കർ
അമിതിെൻറ പൊന്നിടി
മൾട്ടി സ്പോർട്സ് മേളകളിൽ ഇന്ത്യയുടെ മെഡൽ പറുദീസയായ ബോക്സിങ്ങിൽ ഇക്കുറി അഭിമാനിക്കാൻ അമിത് പൻഗാലിെൻറ ഒരു സ്വർണം മാത്രം. പുരുഷ വിഭാഗം 49 കിലോ ലൈറ്റ് ൈഫ്ലയിൽ ഒളിമ്പിക്സ് ചാമ്പ്യൻ ഉസ്ബകിസ്താെൻറ ഹസൻബോയ് ഡസ്മതോവിനെ ഇടിച്ചുവീഴ്ത്തിയാണ് അമിത് സുവർണതാരമായത്.
ആദ്യ ഗെയിംസിനിറങ്ങിയ അമിത് തുടക്കക്കാരെൻറ ആശങ്കയൊന്നുമില്ലാതെയാണ് പരിചയസമ്പന്നനായ എതിരാളിക്കെതിരെ റിങ്ങിലെത്തിയത്. പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ച്, ടാക്ടിക്കൽ അറ്റാക്കിലൂടെയാണ് അമിത് എതിരാളിയെ കുരുക്കിയത്. 3-2 സ്കോറിനായിരുന്നു അന്തിമ ജയം.
എതിരാളിയുമായുള്ള ഉയരക്കൂടുതൽ നിർണായക പോരാട്ടത്തിൽ അമിതിന് അനുഗ്രഹമായി. പ്രത്യാക്രമണത്തിൽ മിടുക്കനായ ഡസ്മതോവിെൻറ പഞ്ചുകളിൽനിന്ന് ഡൈവ്ചെയ്ത് ഒഴിഞ്ഞുമാറിയ അമിത് മുഖം ഇടികൊള്ളാതെ കാത്തു. ഇത് എതിരാളിയെ കൂടുതൽ പ്രകോപിപ്പിച്ചപ്പോൾ ഇന്ത്യക്കാരന് കാര്യങ്ങൾ എളുപ്പമായി.
2016 റിയോ ഒളിമ്പിക്സ് സ്വർണ ജേതാവും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ് വെള്ളി മെഡലിനുടമയുമായ ഡസ്മതോവിനെതിരായ ജയം അമിതിെൻറ േപായൻറ് ഗ്രാഫും ഉയർത്തും. 2010 ഏഷ്യൻ ഗെയിംസിലും കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ വികാസ് കൃഷനിലായിരുന്നു ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾ.
എന്നാൽ, പരിക്കു കാരണം സെമിയിൽനിന്ന് പിൻവാങ്ങിയ വികാസ് 75 കിലോ മിഡ്ൽ വെയ്റ്റിൽ വെങ്കലത്തിലൊതുങ്ങി. പുരുഷ-വനിത വിഭാഗങ്ങളിൽ പത്തു പേർ മത്സരിച്ചെങ്കിലും ഒാരോ സ്വർണവും വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.
അമിത് എട്ടാമൻ
ഏഷ്യാഡ് ബോക്സിങ് ചരിത്രത്തിൽ സ്വർണം നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരനാണ് അമിത് പൻഗാൽ. വിജേന്ദറും വികാസും മേരികോമുമാണ് അവസാനമായി സ്വർണമണിഞ്ഞത്.
1 വിജേന്ദർ സിങ് (2010),
2 വികാസ് കൃഷൻ (2010),
3 എം.സി. മേരികോം (2014),
4 ഡിങ്കോ സിങ് (1998)
5 കൗർ സിങ് (1982),
6 ഹവ സിങ് (1966,1970)
7 പത്മ ബഹദുർ മാൾ (1961)
ഒാൾഡ് ഇൗസ് ഗോൾഡ്
സർക്കാർ ജാദവപുർ യൂനിവേഴ്സിറ്റി അധ്യാപകനും ബർദാൻ ബിസിനസുകാരനുമാണ്. ചെസിനെക്കാൾ വെല്ലുവിളിയുള്ള മത്സരമാണ് ബ്രിഡ്ജ് എന്നായിരുന്നു ബർദാെൻറ പ്രതികരണം. ഇൗ ഇനത്തിൽ രണ്ടു വെങ്കലവും കൂടി ഇന്ത്യ നേടി. മിക്സഡ് ടീമിലും പുരുഷ ടീമിലുമാണ് ഇന്ത്യയുടെ വെങ്കലം.
സിൽവർ സ്ക്വാഷ്
ചില്ലുകൂട്ടിലെ കളിയിൽ ഇന്ത്യൻ പെണ്ണുങ്ങൾക്ക് വെള്ളിത്തിളക്കം. സ്ക്വാഷ് വനിത ടീം ഇനത്തിൽ ഫൈനലിൽ കടന്ന ദീപിക പള്ളിക്കലും സംഘവും ഹോേങ്കാങ്ങിനു മുന്നിൽ കീഴടങ്ങി. മലയാളി താരം സുനൈന കുരുവിളയും ഒന്നാം നമ്പറുകാരി ജോഷ്ന ചിന്നപ്പയും ആദ്യ സിംഗ്ൾസുകളിൽ തോറ്റതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. 2-0ത്തിനായിരുന്നു കീഴടങ്ങിയത്.
ആദ്യം മത്സരിച്ച സുനൈന കുരുവിള, ഹോേങ്കാങ്ങിെൻറ ഹോ കെ ലുകിനോട് 1-3ന് തോറ്റു. സ്കോർ: 8-11, 6-11, 12-10, 3-11. രണ്ടാം അങ്കത്തിൽ ജോഷ്ന ചിന്നപ്പയെ ആനീ ഒാ നേരിട്ടുള്ള സെറ്റിന് വീഴ്ത്തി. സ്കോർ: 3-11, 9-11, 5-11. ടീമംഗങ്ങളായ ദീപിക പള്ളിക്കൽ, തൻവി ഖന്ന എന്നിവർക്ക് മത്സരിക്കേണ്ടിവന്നില്ല. നേരത്തേ, സ്ക്വാഷിൽ നാലു വെങ്കലംകൂടി ഇന്ത്യൻ താരങ്ങൾ നേടിയിരുന്നു.
ഹോക്കിയിൽ പാകിസ്താനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമംഗങ്ങൾ ഗാലറിയെ അഭിവാദ്യം ചെയ്യുന്നു
ഹോക്കിയിൽ ആശ്വാസ വെങ്കലം
നാലു വർഷം മുമ്പ് നേടിയ ഹോക്കി സ്വർണം ജകാർത്തയിൽ മാറ്റുകുറഞ്ഞ് വെങ്കലമായി. സെമിയിൽ മലേഷ്യയോട് തോറ്റ പുരുഷ ടീം വെങ്കലമെഡൽ മത്സരത്തിൽ പാകിസ്താനെ 2-1ന് വീഴ്ത്തി.
കളിയുടെ മൂന്നാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങിെൻറ ഉജ്ജ്വല ഫീൽഡ് ഗോളിലൂടെ തുടങ്ങിയ ഇന്ത്യക്ക് പക്ഷേ, ഗോൾ വേട്ടയിൽ വേഗം കുറിക്കാനായില്ല. ഏറെ കാത്തിരിപ്പിനൊടുവിൽ 50ാം മിനിറ്റിലാണ് ലീഡ് ഉയർത്തിയത്. പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് സിങ്ങാണ് സ്കോർ ചെയ്തത്.
പക്ഷേ, രണ്ടു മിനിറ്റിനകം തിരിച്ചടിച്ച് പാകിസ്താൻ െഞട്ടിച്ചു. 52ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ മുഹമ്മദ് ആതിഖ് സ്കോർ ചെയ്തു. മലേഷ്യക്കെതിരായി കളിയുടെ വിധിയെ ഭയന്ന ടീം പ്രതിരോധിച്ചാണ് പിന്നീടുള്ള സമയം തള്ളിനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.