തേഞ്ഞിപ്പലം: സര്‍വകലാശാല ഇന്‍റര്‍ കൊളീജിയറ്റ് മീറ്റിന്‍െറ അവസാനദിനം പിറന്നത് ആറ് മീറ്റ് റെക്കോഡുകള്‍. ഇതില്‍ മൂന്നെണ്ണം തിരുത്തിയത് ഒന്നര പതിറ്റാണ്ട് പഴക്കമുള്ള മീറ്റ് റെക്കോഡുകളാണ്. ഒരേ താരത്തിന്‍െറ പേരിലുള്ള രണ്ട് റെക്കോഡുകളും ഇന്നലെ തിരുത്തിയവയിലുള്‍പ്പെടും. മീറ്റില്‍ എട്ട് പുതിയ റെക്കോഡുകളാണ് വന്നത്. ആണ്‍കുട്ടികളുടെ 20,000 മീറ്റര്‍ നടത്തത്തില്‍ ചിറ്റൂര്‍ ഗവ. കോളജിലെ എം. രഞ്ജിത്താണ് ആദ്യ റെക്കോഡ് സ്വന്തമാക്കിയത്. ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിലെ റെബാസ് മെസാഹി 2015-16ല്‍ സ്ഥാപിച്ച 1.39.59 മണിക്കൂറാണ് രഞ്ജിത്ത് തിരുത്തിയത്.
1.37.56 മണിക്കൂറാണ് പുതിയ സമയം. ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനുടമയായ കെ.ടി. നീന പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തിലാണ് പുതിയ മീറ്റ് റെക്കോഡ് സൃഷ്ടിച്ചത്. ദേശീയ സ്കൂള്‍ മീറ്റിലും സംസ്ഥാന സ്കൂള്‍ കായികമേളയിലും തുടര്‍ച്ചയായി ജേതാവായ നീനയുടെ കോളജ് തലത്തിലെ ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്. പാലക്കാട് മേഴ്സി കോളജിലെ വിദ്യാര്‍ഥിയായ നീന 24.16 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോഡിനുടമയായത്. 2013-14ല്‍ മേഴ്സിയിലെതന്നെ താരമായ കെ.എം. മീഷ്മ സ്ഥാപിച്ച 24.30.84 മിനിറ്റാണ് തകര്‍ത്തത്.
ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ രാഹുല്‍ സുഭാഷാണ് പുതിയ റെക്കോഡ് (50.11 മീറ്റര്‍) സ്വന്തമാക്കിയത്. 2006-07ല്‍ ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലെ കെ.പി. പ്രജീഷിന്‍െറ 49.50 മീറ്ററാണ് തകര്‍ത്തത്. 2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനക്കാരനായ മെയ്മോന്‍ പൗലോസ് കാലിക്കറ്റില്‍ 110 മീറ്ററിലും പുതിയ മീറ്റ് റെക്കോഡിനുടമയായി.
തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ ബിനൂപ് തമ്പിയുടെ 2001-02ലെ 14.9 സെക്കന്‍ഡ് തകര്‍ത്താണ് ദേശീയ റെക്കോഡിനുടമയായ മെയ്മോന്‍ പുതിയ നേട്ടം സ്വന്തമാക്കിയത്. സെന്‍റ് തോമസിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മെയ്മോന്‍ 14.85 സെക്കന്‍ഡിലാണ് ഓടിയത്തെിയത്. ഡെക്കാത്തലണിലും 2001-02ല്‍ ബിനൂപ് തമ്പി സൃഷ്ടിച്ച റെക്കോഡാണ് (6142 പോയന്‍റ്) ദേവഗിരി സെന്‍റ് ജോസഫ്സിലെ കെ.പി. സല്‍മാന്‍ ഹാരിസ് തിരുത്തിയത്. 6411 പോയന്‍റാണ് സല്‍മാന്‍ ഹാരിസിന് ലഭിച്ചത്. മീറ്റിലെ വേഗതാരമായ എം. സുഗിന 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് റെക്കോഡ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.