ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച കായിക താരങ്ങളുടെ പരിശീലനം പുനരാരംഭിക്കാൻ അത് ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ അനുമതി. പുറത്തുള്ള പരിശീലനം, ഭാര പരിശീലനം അടക്കമുള്ളവ പുനരാരംഭിക്കാനാണ് അനുമതി നൽകിയത്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഫെഡറേഷൻ കായിക താരങ്ങൾക്കായി മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
പരിശീലന സമയത്ത് താരങ്ങൾ ആവശ്യമായ അകലം പാലിക്കണം. കായിക താരങ്ങൾ തമ്മിൽ അനാവശ്യ ബന്ധപ്പെടലിന് ശ്രമിക്കരുത്. സഹതാരങ്ങളുമായോ പരിശീലകരുമായോ ഹസ്തദാനവും കെട്ടിപിടിത്തവും അനുവദീയമല്ല. ഗ്ലൗസുകൾ ഉപയോഗിക്കണം. കേന്ദ്ര സർക്കാറിന്‍റെ ആരോഗ്യ സേതു ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.