ന്യൂഡൽഹി: സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ആറുവരെ ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പ്രിൻറർ ദ്യുതി ചന്ദും ഇടംപിടിച്ചു. യോഗ്യത മാ ർക്ക് കടന്നിരുന്നില്ലെങ്കിലും ടീമിെൻറ ഭാഗമായി ദ്യുതിയുടെ പേരും ഇന്ത്യൻ അത്ലറ്റ ിക് ഫെഡറേഷൻ സമർപ്പിച്ചിരുന്നു. ഇത് അന്താരാഷ്ട്ര ഫെഡറേഷൻ അംഗീകരിച്ചതോടെയ ാണ് ദ്യുതിക്ക് അവസരമുറപ്പായത്.
100 മീറ്ററിലാണ് ഒഡിഷക്കാരി മത്സരിക്കുക. അതേസമയം, സമാനരീതിയിൽ ഇന്ത്യ ഉൾപ്പെടുത്തിയ അർച്ചന സുശീന്ദ്രന് (200 മീ.) അനുമതി ലഭിച്ചില്ല. ഹൈജംപർ തേജസ്വിൻ ശങ്കറിനെയും ഇതുപോലെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താരം പിൻവലിഞ്ഞു.
അതേസമയം, വനിത റിലേയിൽ ഇന്ത്യക്ക് തിരിച്ചടിയായി ഹിമ ദാസ് പിൻവാങ്ങി. അത്ലറ്റിക്സ് ഫെഡറേഷൻ സമർപ്പിച്ച റിലേ ടീം പട്ടികയിൽ ഹിമയുടെ പേരില്ല. മിക്സഡ്, 4x 400 മീറ്റർ റിലേ ടീമുകൾക്കായി ഹിമ ഉൾപ്പെടെ ഏഴുപേരെയാണ് എ.എഫ്.െഎ നേരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. സെപ്റ്റംബർ 16നകം നൽകേണ്ട ആറു പേരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഹിമയുടെ പേരില്ല.
പുറംവേദനക്ക് ചികിത്സ തേടിയ താരത്തിെൻറ ഫിറ്റ്നസിൽ ആശങ്കയുള്ളതാവാം ഒഴിവാക്കാൻ കാരണം. ജിസ്ന മാത്യു, എം.ആർ. പൂവമ്മ, വി. രേവതി, ശുഭ വെങ്കിടേഷൻ, വി.കെ. വിസ്മയ, ആർ. വിദ്യ എന്നിവരാണ് ടീമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.