റാഞ്ചി: ദോഹ ലോകചാമ്പ്യൻഷിപ്പിലെ നിരാശ ദിവസങ്ങൾക്കകം ട്രാക്കിൽ തീർത്ത് ദ്യുതി ചന്ദ്. ദേശീയ സീനിയർ ഓപൺ അത്ലറ്റിക്സിൽ 100 മീറ്ററിൽ 11.22 സെക്കൻഡിൽ ഓടിയെത്തിയ ദ്യുതി പുതിയ ദേശീയ റെക്കോഡ് കുറിച്ചു.
കഴിഞ്ഞ ഏപ്രിലിൽ കുറിച്ച സ്വന്തം റെക്കോഡ് (11.26) തിരുത്തിയാണ് സെമി ഫൈനലിൽ ദ്യുതി പുതിയ സമയം സ്ഥാപിച്ചത്. എന്നാൽ, ഒളിമ്പിക്സ് യോഗ്യത മാർക്ക് (11.15സെ) മറികടക്കാനായില്ല. ഫൈനലിൽ 11.25ൽ ഓടിയെത്തിയ ഒഡിഷ എക്സ്പ്രസ് സ്വർണമണിഞ്ഞു.
മീറ്റിെൻറ രണ്ടാം ദിനത്തിൽ മലയാളി താരങ്ങളായ എം.പി. ജാബിറും, പി.യു. ചിത്രയും സ്വർണം നേടി. ഫെഡറേഷൻ താരമായിറങ്ങിയ ജാബിർ 400 മീറ്റർ ഹർഡ്ൽസിൽ 49.41സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ദോഹ ലോക മീറ്റിൽ ജാബിർ സെമി ഫൈനലിൽ കടന്നിരുന്നു. വനിതകളുടെ 1500 മീറ്ററിൽ റെയിൽവേക്കായി ഓടിയ ചിത്ര (4:17.39മി) സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.