പട്യാല: 21-ാമത് സീനിയര്‍ ഫെഡറേഷന് കപ്പ് അത്ലറ്റിക്സിെൻറ മൂന്നാം ദിനത്തിൽ കേരളത്തിന് ഒരു സ്വർണം മാത്രം. വനിതകളുടെ ട്രിപ്പ്ള്‍ ജംപില്‍ എൻ.വി. ഷീനയിലൂടെ സ്വർണമെത്തിയപ്പോൾ, പോള്‍വോള്‍ട്ടില്‍ കെ.സി. ദിജയുടെ വെള്ളിയും മരിയ ജയ്സൻ വെങ്കലവും സ്വന്തമാക്കി. കൊടുംചൂടിൽ കേരള താരങ്ങൾ തളർന്നപ്പോൾ ശനിയാഴ്ച നടന്ന ഒമ്പത് ഫൈനലിൽ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനായില്ല. ചൂട് വകക്കൊതെ മത്സരിച്ച ഷീന വനിതകളുടെ ട്രിപ്പ്ള്‍ ജംപില്‍ 13.31 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. തൃശൂര്‍ ചേലക്കര സ്വദേശിയായ ഷീന ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണമണിഞ്ഞിട്ടും കിട്ടാൻ വൈകുന്ന ജോലിയെന്ന സ്വപ്നത്തിനിടെയാണ് പട്യാലയിലും പൊന്നണിഞ്ഞത്. കേരളത്തിെൻറതന്നെ ശിൽപ ചാക്കോ (12.78) നാലാമതായി.
പോൾവാൾട്ടിൽ ഉത്തർ പ്രദേശിെൻറ കെ.എം. സംഗീത 3.70 മീറ്റര്‍ ചാടി സ്വർണമണിഞ്ഞപ്പോൾ കെ.സി. ദിജ 3.60 മീറ്റര്‍ ചാടി വെള്ളി നേടി. ഇതേ ഉയരം കീഴടക്കി മറ്റൊരു മലയാളിതാരം മരിയ ജയ്സണ്‍ വെങ്കലം നേടി. രാവിലെ നടന്ന പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ഹരിയാന താരങ്ങളായ സന്ദീപ് കുമാർ സ്വര്‍ണവും സുനില്‍ രാത്തേ വെള്ളിയും നേടി. ഉത്തരാഖണ്ഡിെൻറ ചന്ദന്‍ സിങ്ങിനാണ് വെങ്കലം. മീറ്റിെൻറ അവസാന ദിനമായ ഞായറാഴ്ച 14 ഫൈനലുകള്‍ അരങ്ങേറും. മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനലുകളും ഞായറാഴ്ച നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.