പട്യാല: ഫെഡറേഷൻസ് കപ്പ് അത്ലറ്റിക്സിെൻറ ആദ്യദിനത്തിൽ സ്വർണമണിഞ്ഞ് ഡിസ്കസ് ത്രോ താരം സീമ പുനിയ തുടർച്ചയായി നാലാം കോമൺവെൽത്ത് ഗെയിംസിന്. 2006ലും 2014ലും കോമൺവെൽത്തിൽ വെള്ളിയണിഞ്ഞ സീമ മീറ്റ് റെക്കോഡ് പ്രകടനവുമായാണ് പട്യാലയിൽ നിന്നും ഗോൾഡ് കോസ്റ്റിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച താരമായത്.
രണ്ടുവർഷത്തിനിടയിലെ തെൻറ ഏറ്റവും മികച്ച ദൂരം (61.05 മീ) അവസാന ശ്രമത്തിലാണ് സീമ നേടിയത്. യുവതാരം നവജിത്കൗർ ധില്ലൻ (57.75മീ) വെള്ളിയിലൊതുങ്ങി. 59 മീറ്ററാണ് കോമൺവെൽത്ത് യോഗ്യത മാർക്ക്. ആദ്യ ദിനത്തിൽ കേരളത്തിന് ഒരു സ്വർണവും വെങ്കലവും പിറന്നു. വനിതകളുടെ ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യ ഹരിയാനയുടെ ജ്യോതിക്കൊപ്പം സ്വർണം പങ്കിട്ടു.
ജിനു മരിയ മാനുവൽ വെങ്കലം നേടി. മൂവരും 1.76 മീറ്ററാണ് ചാടിയത്. പുരുഷവിഭാഗം പോൾവാൾട്ടിൽ തമിഴ്നാടിെൻറ സുബ്രമണി ശിവ ദേശീയ റെക്കോഡ് (5.15 മീ) കുറിച്ചു. 5000 മീറ്റർ പുരുഷ-വനിത വിഭാഗങ്ങളിൽ തമിഴ്നാടിെൻറ ജി. ലക്ഷ്മണും, എൽ. സൂര്യയും സ്വർണമണിഞ്ഞെങ്കിലും യോഗ്യത മാർക്ക് കടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.