തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുന്ന സാജൻ പ്രകാശിലൂടെ മൂന്നാം ദിനം കേരളത്തിെൻറ ഉയിർത്തെഴുന്നേൽപ്. കഴിഞ്ഞദിവസം അന്യസംസ്ഥാനക്കാരുടെ റെക്കോഡ് പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തെ 400 മീറ്റർ ഫ്രീസ്െറ്റെലിലും 100 മീറ്റർ ബട്ടർൈഫ്ലയിലും ദേശീയ റെക്കോഡിലൂടെ മറുപടി നൽകിയാണ് സാജൻ കേരളത്തെ മുങ്ങിയെടുത്തത്. ഇതോടെ 72ാമത് ദേശീയ സീനിയർ നീന്തൽ മത്സരത്തിൽ നാലു സ്വർണവുമായി കേരളം നടുനിവർത്തി. 400 ഫ്രീസ്റ്റൈലിൽ റെയിൽവേയുടെ സൗരഭ് സങ്വേക്കറുടെ റെക്കോഡാണ് സാജൻ (3:54.93 മി) സ്വന്തം പേരിലാക്കിയത്. ഡൽഹി താരം കുശാഗ്ര റാവത്ത് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
തുടർന്ന് 100 മീറ്റർ ബട്ടർൈഫ്ലയിൽ കഴിഞ്ഞ വർഷം ഭോപാലിൽ കുറിച്ച 53.83 സെക്കൻഡ് പഴങ്കഥയാക്കി കേരളത്തിെൻറ അക്കൗണ്ടിലേക്ക് നാലാം സ്വർണം സാജൻ എത്തിച്ചു. 53.46 സെക്കൻഡാണ് പുതിയ സമയം. റെയിൽവേയുടെ സുപ്രിയ മൊആദ്യദിനം 200 ഫ്രീസ്റ്റൈലിലും 200 മീറ്റർ മെഡ്ലെയിലും ഈ ഇടുക്കിക്കാരൻ റെക്കോഡിട്ടിരുന്നു. ഇതുവരെ 14 റെക്കോഡുകളാണ് ചാമ്പ്യൻഷിപ്പിൽ പിറന്നത്.
റിച്ചയുടെ ട്രിപ്ൾ
1500 മീറ്റർ വനിതകളുടെ ഫ്രീസ്റ്റൈലിൽ ഇന്ത്യൻ പൊലീസ് താരം റിച്ച മിശ്ര സ്വർണം നേടി. ചാമ്പ്യൻഷിപ്പിൽ അന്താരാഷ്ട്ര താരത്തിെൻറ മൂന്നാമത്തെ സ്വർണമാണ്. നേരേത്ത 400-200 മീറ്റർ മെഡ്ലെകളിലും റിച്ച സ്വർണം നേടിയിരുന്നു. തോളെല്ലിലെ പരിക്കിനെ തുടർന്ന് കഴിഞ്ഞ നാലു വർഷമായി ഫ്രീസ്റ്റൈലിൽനിന്ന് മാറിനിന്ന ഇന്ത്യൻ താരത്തിെൻറ ശക്തമായ തിരിച്ചുവരവിനാണ് പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളം സാക്ഷ്യംവഹിച്ചത്.
ഡബ്ളടിച്ച് മുന്നോട്ട്
പുരുഷന്മാരുടെ 200 മീറ്ററിൽ ബാക്ക് സ്ട്രോക്കിൽ കർണാടകയുടെ ശ്രീഹരി നടരാജ് ദേശീയ റെക്കോഡോടെ (2:02.37) സ്വർണം നേടി. കഴിഞ്ഞവർഷം ഭോപാലിൽ കുറിച്ച തെൻറ തന്നെ സമയമാണ് ശ്രീഹരി മറികടന്നത്. ഇതോടെ ഈ പ്ലസ് ടുക്കാരെൻറ സ്വർണനേട്ടം രണ്ടായി. വ്യാഴാഴ്ച 50 മീറ്റർ ബാക്ക് സ്ട്രോക്കിലും ശ്രീഹരി സ്വർണം നേടിയിരുന്നു. ജകാർത്ത ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ 2:02.83 സെക്കൻഡിലായിരുന്നു ശ്രീഹരി മത്സരം പൂർത്തിയാക്കിയത്. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്േട്രാക്കിൽ ഗുജറാത്തിെൻറ മാന പട്ടേൽ (2: 20.42) സ്വർണം നേടി.
അടിതെറ്റി ശിവാനി
നീന്തൽക്കുളത്തിലെ ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറും ഒളിമ്പിക്സ് താരവുമായ ശിവാനി ഘട്ടാരിയക്ക് 100 മീറ്റർ ബട്ടർൈഫ്ലയിൽ അടിതെറ്റി. ആദ്യദിനം 200 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോഡിട്ട ശിവാനിക്ക് 100 മീറ്റർ ബട്ടർൈഫ്ലയിൽ അഞ്ചാമതായി ഫിനിഷ് ചെയ്യാേന കഴിഞ്ഞുള്ളൂ. സ്വിമ്മിങ് ഫെഡറേഷെൻറ തൃഷ ഖർഖാനിസിനാണ് സ്വർണം. 50 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വിമ്മിങ് ഫെഡറേഷെൻറ കെനിഷ ഗുപ്ത സ്വർണമണിഞ്ഞു. 143 പോയൻറുമായി കർണാടകയാണ് ഒന്നാമത്. 33 പോയൻറുള്ള കേരളം ഏഴാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.