കൊച്ചി: ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക് മീറ്റിൽ പെങ്കടുക്കാൻ രാജ്യാന്തര താരം പി.യു ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്രസര്‍ക്കാറിെൻറ വിശദീകരണം തേടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം േതടുകയും ഫാക്സിലൂടെേയാ ഇമെയിലിലൂടെയോ നോട്ടീസ് അയക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫെഡറേഷൻ അധികൃതർ നേരിേട്ടാ അഭിഭാഷകർ മുഖേനയോ ഹാജരായി വിശദീകരണം നൽകിയില്ല.
തുടർന്നാണ് കേന്ദ്ര സർക്കാറിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്. അത്‌ലറ്റിക് ഫെഡറേഷനിൽ സർക്കാറിെൻറ പങ്കാളിത്തമെന്ത്, ഫണ്ട് ലഭ്യത എവിടെനിന്ന്, മത്സരത്തിൽ പെങ്കടുക്കുന്ന കായിക താരങ്ങൾക്ക് സർക്കാർ ഫണ്ട് ചെലവഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. നോട്ടീസ് അയച്ചിട്ടും അത്‌ലറ്റിക് ഫെഡറേഷൻ ഹാജരാകാത്തത് സംബന്ധിച്ച വിശദീകരണവും കേന്ദ്ര സർക്കാറിനോട് ആരാഞ്ഞിട്ടുണ്ട്.
കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഫെഡറേഷനുമായി ഭരണപരമായ യാതൊരു ബന്ധവുമില്ലെന്ന് കേസ് പരിഗണിക്കവേ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കോടതിയെ അറിയിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കിയതെന്ന് ചിത്രയുടെ അഭിഭാഷകൻ വാദിച്ചു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഭുവനേശ്വറില്‍ ജൂലൈ ആറ് മുതല്‍ നടന്ന ഏഷ്യന്‍ കായിക മേളയില്‍ ചിത്ര സ്വര്‍ണ മെഡല്‍ നേടിയത്. ഈ ഇനത്തില്‍ ലോക മേളയില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള ഏക അത്‌ലറ്റും ചിത്രയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.