ദോഹ: പ്രഫഷനൽ അത്ലറ്റായി ട്രാക്കിലെത്തിയ ആദ്യ സീസണിൽതന്നെ ലോക ചാമ്പ്യൻപട്ടമെന്ന കണ്ണഞ്ചിക്കുന്ന നേട്ടം തെന്നത്തേടിയെത്തിയപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഗ്രാൻറ് ഹോളോവേ. അതുകൊണ്ട്, പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ വിജയത്തിലേക്ക് ഫിനിഷ് ചെയ്തതിന് പിന്നാലെ ഗ്രാൻറ് ആദ്യം ചിരിച്ചു, പിന്നെ കരഞ്ഞു.
പുരുഷ അത്ലറ്റുകളുടെ ശ്രേണിയിലേക്ക് യു.എസ്.എ മുന്നോട്ടുവെക്കുന്ന ഭാവിതാരമാണ് ഈ 21കാരൻ. നാഷനൽ െകാളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ റെക്കോഡ് ജേതാവായ ഗ്രാൻറ് 12.98 സെക്കൻഡിലാണ് ദോഹയിൽ സുവർണനേട്ടത്തിലേക്ക് ചാടിയും ഓടിയുമെത്തിയത്. നിലവിലെ ചാമ്പ്യനും ഈയിനത്തിൽ ഏറ്റവും സാധ്യത കൽപിക്കപ്പെട്ട താരവുമായ ജമൈക്കയുടെ ഒമർ മക്ലിയോഡ് മത്സരത്തിനിടെ ഹർഡിലിൽതട്ടി വീണുപോയത് േഹാളോവേയുടെ വഴി എളുപ്പമാക്കി. ഈ അവസരം മുതലെടുത്ത് അമേരിക്കൻ താരം സ്വർണക്കുതിപ്പ് നടത്തിയപ്പോൾ 2015ലെ ചാമ്പ്യനും കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാവുമായ സെർജി ഷുബെൻകോവ് (13.15) രണ്ടാമതും ഫ്രാൻസിെൻറ യൂറോപ്യൻ ചാമ്പ്യൻ പാസ്കൽ മാർട്ടിനോർട്ട് ലഗാർഡെ മൂന്നാമതുമെത്തി.
ലോക ചാമ്പ്യൻഷിപ്പിൽ 110 മീ. ഹർഡ്ൽസിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന ഗ്രാൻറ് േഹാളോവേ. വീണുകിടക്കുന്ന ഒമർ മക്ലിയോഡിനെയും കാണാം
ആദ്യത്തെ പ്രധാന മത്സരത്തിൽതന്നെ വിജയിയാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഗ്രാൻറ് പറഞ്ഞു. എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ശ്രദ്ധയൂന്നിയായിരുന്നു എെൻറ ഒരുക്കങ്ങളൊക്കെ. ഓരോ റൗണ്ടും ജയിക്കാൻ പദ്ധതിയുമായാണ് ഞാൻ ദോഹയിലെത്തിയത്. ഒരു സമയം ഒരു റേസിൽ ശ്രദ്ധിക്കുകയെന്നതായിരുന്നു രീതി. ഈ വിജയത്തിെൻറ സന്തോഷം വിവരിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും ഗ്രാൻറ് പറഞ്ഞു. മീറ്റ് ഒരാഴ്ച പിന്നിടവേ, എട്ടു വീതം സ്വർണവും വെള്ളിയുമടക്കം 18 മെഡലുകളുമായി അമേരിക്കയാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ സമ്പാദ്യം രണ്ടു സ്വർണവും മുന്നു വെള്ളിയുമടക്കം എട്ടു മെഡലുകൾ മാത്രം. രണ്ടുവീതം സ്വർണം നേടിയ ജമൈക്കയും കെനിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
ആ വീഴ്ചയിൽ ഹോളോവേയുെട വഴിതുറന്നു ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമെന്ന പരിവേഷത്തോടെയാണ് ഒമർ മക്ലിയോഡ് ദോഹയിലെത്തിയത്. 110 മീ. ഹർഡിൽസിൽ സെമി ഫൈനലിൽ എതിരാളികളെ വെല്ലുന്ന മികവോടെ 13.08ൽ ഫിനിഷ് ചെയ്ത ഒമറിനു തന്നെയായിരുന്നു ഫൈനലിൽ സാധ്യത കൽപിക്കപ്പെട്ടത്. എന്നാൽ, ഫിനിഷിങ്ങിലേക്കുള്ള വഴിയിൽ എട്ടാമത്തെ ഹർഡിലിൽ തട്ടി 25കാരൻ വീണതോടെ ജമൈക്ക ഉറപ്പിച്ച സ്വർണമാണ് നഷ്ടമായത്. പേശീവലിവാണ് തനിക്ക് തിരിച്ചടിയായതെന്ന് മത്സരശേഷം മക്ലിയോഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.