ന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിൽ പെങ്കടുക്കാമെന്ന മലയാളിതാരം പി.യു. ചിത്രയുടെ പ്രതീക്ഷകൾക്ക് വിരാമം. ചിത്രയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ (എ.എഫ്.െഎ) സമർപ്പിച്ച അപേക്ഷ രാജ്യാന്തര ഫെഡറേഷൻ (െഎ.എ.എ.എഫ്) തള്ളി. എൻട്രി സമർപ്പിക്കേണ്ട സമയം കഴിഞ്ഞതിനാൽ ഉൾപ്പെടുത്താനാവില്ലെന്ന് െഎ.എ.എ.എഫ് അറിയിച്ചു.
ചിത്രയെ ഉൾപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും തങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനാവില്ലെന്നും എ.എഫ്.െഎ പ്രതികരിച്ചു. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും പി.യു. ചിത്രയെ ദേശീയ ടീമിൽനിന്ന് ഒഴിവാക്കിയ എ.എഫ്.െഎയുടെ നടപടി വിവാദമായിരുന്നു. ഇതേതുടർന്ന് ചിത്ര ഹൈകോടതിയെ സമീപിച്ചു.
കോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് രാജ്യാന്തര ഫെഡറേഷന് എ.എഫ്.െഎ കത്തയച്ചത്. എന്നാൽ, എ.എഫ്.െഎയുടെ അപേക്ഷ ഫെഡറേഷൻ തള്ളി. ജൂൺ 24 ആയിരുന്നു എൻട്രി സമർപ്പിക്കേണ്ട അവസാന ദിവസം. ചിത്രയെ ടീമിലുൾപ്പെടുത്തിയിട്ടില്ലെന്ന വിവരം പുറത്തറിഞ്ഞത് ജൂൺ 23നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.