ദോഹ: അന്താരാഷ്ട്ര അമച്വർ അത്ലറ്റിക്സ് ഫെഡറേഷനായും പിന്നീട്, ഇൻറർനാഷനൽ അസോ സിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻസ് ആയും അറിയപ്പെടുന്ന ഐ.എ.എഫ് ഇനി മുതൽ വേൾഡ ് അത്ലറ്റിക്സ് എന്ന പേരിലേക്ക്. ഒക്ടോബർ ആറിന് ദോഹ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ ് കൊടിയിറങ്ങുന്നതോടെ ഐ എ.എ.എഫ് എന്ന പേര് ചരിത്രമാകും. പുതിയ ലോഗോയുമായി ഇനിമുതൽ വേൾഡ് അത്ലറ്റിക്സ് എന്ന പേരിലായിരിക്കും സംഘടന അറിയപ്പെടുക.
ഐ.എ.എ.എഫ് കോൺഗ്രസ് തീരുമാനത്തിന് അംഗീകാരം നൽകി. ഫ്രഞ്ച് സംസാരിക്കുന്ന അംഗങ്ങൾ തീരുമാനത്തെ എതിർെത്തങ്കിലും ഭൂരിപക്ഷത്തിെൻറ അഭിപ്രായം മുഖവിലക്കെടുത്താണ് റീബ്രാൻഡിങ്. മനസ്സിലാക്കാൻ ഏറ്റവും എളുപ്പവും ലളിതവുമാണ് ‘വേൾഡ് അത്ലറ്റിക്സ്’ എന്ന പേരെന്ന് സംഘടനയുടെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ അഡ്വൈസറി ഗ്രൂപ് മേധാവിയും ഇന്ത്യൻ അത്ലറ്റിക്സ് തലവനുമായ അദിലെ സുമാരിവല്ല പറഞ്ഞു.
പുതിയ മാറ്റം ലോകത്തിലെ യുവാക്കൾ ഏറ്റെടുക്കും. കൂടുതൽ യുവാക്കളിലേക്കിറങ്ങി പ്രവർത്തിക്കാൻ ഇത് സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടനയുടെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സെബാസറ്റ്യൻ കോ വ്യക്തമാക്കി. 1912ലാണ് ഐ.എ.എ.എഫ് രൂപവത്കരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.