ലണ്ടൻ: ലോകത്തിെൻറ കണ്ണും കാതും ഇനി ലണ്ടനിലാണ്. ലോകതാരകങ്ങൾ ഒരുമിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ലണ്ടനിൽ ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 11.30ന് മത്സരങ്ങൾ ആരംഭിക്കും. 200ലേറെ രാജ്യങ്ങളിൽ നിന്നുള്ള 2000 അത്ലറ്റുകൾ പെങ്കടുക്കുന്ന മീറ്റിൽ ഇന്ത്യയിൽ നിന്ന് 25 താരങ്ങളാണ് മത്സരിക്കുന്നത്. ഇവർ ഒരാഴ്ച മുേമ്പ ലണ്ടനിൽ എത്തിയിട്ടുണ്ട്.
16ാമത് ലോകചാമ്പ്യൻഷിപ്പിനാണ് ലണ്ടൻ ആതിഥ്യമരുളുന്നത്. വേഗരാജാവ് ഉസൈൻ ബോൾട്ടിെൻറ വിടവാങ്ങലായിരിക്കും ലണ്ടൻ മീറ്റിെൻറ ഹൈലൈറ്റ്. ഇൗ മീറ്റോടെ ട്രാക്കിനോട് വിടപറയുന്ന ബോൾട്ട് ശനിയാഴ്ച പുലർച്ചെ 12.50ന് 100 മീറ്റർ ഹീറ്റ്സിൽ മത്സരത്തിനിറങ്ങും. ബ്രിട്ടീഷ് ഇതിഹാസം മോ ഫറയും ഇത് അവസാന മീറ്റാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലക്ഷ്മണൻ ഗോവിന്ദൻ മാത്രമാണ് ഇന്ന് ട്രാക്കിലിറങ്ങുന്നത്. 10000 മീറ്റർ ഫൈനലിൽ മോ ഫറയോടൊപ്പം ലക്ഷ്മണനും ഒാടും.
ഇന്ത്യൻ സമയം പുലർച്ചെ 1.50നാണ് മത്സരം. വലിയ മെഡൽ പ്രതീക്ഷയില്ലെങ്കിലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്രയിൽ ഇന്ത്യ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. പി.യു. ചിത്രയെ ടീമിൽനിന്നൊഴിവാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ബോൾട്ടിനും മോ ഫറക്കും പുറമെ ദക്ഷിണാഫ്രിക്കയുടെ 400 മീറ്റർ താരം വെയ്ഡ് വാൻ നീകെർക്ക്, കാസ്റ്റർ സെമന്യ (800, 1500), ഗ്രേറ്റ് ബ്രിട്ടെൻറ കത്രീന ജോൺസൺ തോംപ്സൺ (ഹെപ്റ്റാത്തലൺ), മാർട്ടിൻ റൂണി (400 മീറ്റർ), അമേരിക്കയുടെ അല്ലിസൺ ഫെലിക്സ് (200, 400) തുടങ്ങിയവരാണ് ലണ്ടൻ മീറ്റിെൻറ ശ്രദ്ധാ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.