ലണ്ടൻ: മൈക്കൽ ജോൺസനെയും ഉസൈൻ ബോൾട്ടിനെയും മറികടക്കാൻ മോഹിച്ചിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാൻ നീകർകിനെ ഒാടിത്തോൽപിച്ച് ട്രാക്കിൽ മറ്റൊരു താരപ്പിറവി. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് പുരുഷ വിഭാഗം 200മീറ്ററിലും സ്വർണമണിഞ്ഞ് ലോകമീറ്റിലെ താരമാവാനിറങ്ങിയ നീകർകിനെ വെള്ളിയിലൊതുക്കി റമിൽ ഗുലിയേവ് 200 മീറ്ററിലെ പുതുചാമ്പ്യനായി. 20.09 സെക്കൻഡിലാണ് അസർബൈജാനിൽ നിന്നെത്തി തുർക്കിക്കായി മത്സരിക്കുന്ന റമിലിെൻറ ഫിനിഷിങ്.
20.11 സെക്കൻഡിൽ നീകർക്ക് രണ്ടാമതായി ഫിനിഷ്ചെയ്തു. ട്രിനിഡാഡിെൻറ ജെറീം റിച്ചാർഡ്സിനാണ് (20.11സെ) വെങ്കലം. ഭക്ഷ്യവിഷബാധയെ തുടർന്ന് ഒറ്റക്ക് ഒാടി സെമിയിലേക്ക് യോഗ്യത നേടിയ ബോട്സ്വാനയുടെ െഎസക് മക്വാല ആറാം സ്ഥാനത്തായി (20.44സെ). 2003ന് ശേഷം ലോകമീറ്റിലെ ഏറ്റവും വേഗം കുറഞ്ഞ സ്പ്രിൻറ് ഫൈനലെന്ന പേര്ദോഷവുമായാണ് മത്സരം അവസാനിച്ചത്. 400ൽ സ്വർണം നേടിയ നീകർക് 200ലും ഒന്നാമതെത്തി മൈകൽജോൺസന് ശേഷം ഇൗ ഇനത്തിൽ ഇരട്ട സ്വർണം നേടുന്ന താരമെന്ന റെക്കോഡ് സ്വന്തംപേരിലാക്കാനാണിറങ്ങിയത്. ഒപ്പം ഉസൈൻ ബോൾട്ടിെൻറ പേരിലെ റെക്കോഡ് മാറ്റിക്കുറിക്കാനും.
ട്രിപ്പ്ൾ ജംപിൽ സ്വർണം നേടിയ അമേരിക്കയുടെ ക്രിസ്റ്റ്യൻ ടെയ്ലർ
ഹാട്രിക് ടെയ്ലർ ക്രിസ്റ്റ്യൻ ടെയ്ലറെ ചാടിത്തോൽപിക്കാൻ ലോകത്താരുമില്ലെന്ന് ലണ്ടനും ഒാർമപ്പെടുത്തി. 2011 ദെയ്ഗു ലോകചാമ്പ്യൻഷിപ്പോടെ സ്വർണക്കൊയ്ത്ത് തുടങ്ങിയ അമേരിക്കയൂടെ ക്രിസ്റ്റ്യൻ ടെയ്ലറിെൻറ അക്കൗണ്ടിലേക്ക് അഞ്ചാം ലോകസ്വർണം. പുരുഷ ട്രിപ്ൾ ജംപിൽ 17.68മീ പറന്നുചാടിയാണ് ക്രിസ്റ്റ്യൻ സ്വർണം നിലനിർത്തിയത്. അമേരിക്കയുടെ തന്നെ വെൽ ക്ലേ (17.63മീ) വെള്ളി നേടി. 2011, 2015 ലോകചാമ്പ്യൻഷിപ്പിലും 2012, 2016 ഒളിമ്പിക്സിലും സ്വർണ ജേതാവാണ് ക്രിസ്റ്റ്യൻ. 2013 ലോകചാമ്പ്യൻഷിപ്പിൽ നാലാമതായത് മാത്രം ഇടക്കാലത്തെ നഷ്ടമായി. വനിതകളുടെ 400മീ. ഹർഡ്ൽസിൽ അമേരിക്കയുടെ കൊറി കാർട്ടർ സ്വർണവും (53.07സെ), ഒളിമ്പിക്സ് ചാമ്പ്യൻ ഡാലിയ മുഹമ്മദ് വെള്ളിയും (53.50സെ) സ്വന്തമാക്കി. ഇതോടെ ഏഴാം ദിനത്തിലെ മൂന്നിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും അമേരിക്ക നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.