ന്യൂഡൽഹി: ഉത്തേജകമരുന്ന് ഉപേയാഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അത്ലറ്റിനെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) സസ്പെൻഡ് ചെയ്തു. എന്നാൽ, അത്ലറ്റിെൻറ പേര് വെളിപ്പെടുത്താൻ നാഡ തയാറായിട്ടില്ല. സസ്പെൻഷൻ താൽക്കാലികമാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷം തുടർനടപടികളെടുക്കുമെന്നും നാഡ ഡയറക്ടർ നവീൻ അഗർവാൾ അറിയിച്ചു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നാലുവർഷം വരെ വിലക്ക് ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. നിരോധിത മരുന്നായ മെൽഡോണിയം ഉപയോഗിച്ചതിനാണ് സസ്പെൻഷൻ.
കഴിഞ്ഞവർഷം ടെന്നിസ് താരം മരിയ ഷറപോവയെ സസ്പെൻഡ് ചെയ്തതും മെൽഡോണിയം ഉപയോഗിച്ചതിനാണ്. മരുന്നുപയോഗിച്ച ശേഷം ഉപേക്ഷിച്ച 20ഒാളം സിറിഞ്ചുകൾ അത്ലറ്റിെൻറ ഹോസ്റ്റൽ മുറിയിൽനിന്ന് കണ്ടെടുത്തതായി നാഡ അറിയിച്ചു. പാട്യാലയിലെ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സിലാണ് (എൻ.െഎ.എസ്) താരം താമസിച്ചിരുന്നത്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും ഗ്ലാസ്േകായിലെ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയെ പ്രതിനിധാനംചെയ്ത അത്ലറ്റാണ് പിടിയിലായതെന്ന് സൂചനയുണ്ട്. നിരപരാധിത്വം തെളിയിക്കുന്നതുവരെ പാട്യാലയിലെ ഇന്ത്യൻ കാമ്പിൽനിന്ന് താരത്തെ ഒഴിവാക്കാൻ അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യക്ക് നാഡ നിർദേശം നൽകിയിട്ടുണ്ട്.
എൻ.െഎ.എസിലെ ക്യാമ്പിൽ അത്ലറ്റുകൾ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നാഡ മിന്നൽ പരിശോധന നടത്തിയത്. താരങ്ങൾ പരിശീലനത്തിനായി പുറത്തുപോയ സമയത്തായിരുന്നു പരിശോധന. 2015ലാണ് അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി (വാഡ) മെൽഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മെൽഡോണിയം ഉപേയാഗിച്ച ഷറപോവയെ രണ്ടുവർഷത്തേക്ക് വിലക്കിയിരുന്നെങ്കിലും 15 മാസമായി വിലക്ക് ചുരുക്കിയിരുന്നു.
പരിശീലകരിൽനിന്ന് വിശദീകരണം തേടും
ദേശീയതാരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പാട്യാലയിലെ ക്യാമ്പിലുള്ള ഇന്ത്യൻ പരിശീലകരിൽനിന്ന് വിശദീകരണം തേടുമെന്ന് അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ (എ.എഫ്.െഎ) അറിയിച്ചു. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ ആലോചിക്കുക. പാട്യാലയിലെ ക്യാമ്പിലുള്ള എല്ലാ പരിശീലകരെയും വിളിച്ചുവരുത്തി യോഗം ചേരുമെന്നും എ.എഫ്.െഎ അറിയിച്ചു.
അതേസമയം, താരത്തിന് വിശദീകരണം നൽകാൻ തിങ്കളാഴ്ച വരെ സമയം നൽകിയിട്ടുണ്ടെന്ന് നാഡ ഡയറക്ടർ നവീൻ അഗവർവാൾ അറിയിച്ചു. ആദ്യമായാണ് ഇന്ത്യയിൽ മെൽഡോണിയം ഉപയോഗിച്ചതിന് താരത്തിനെതിരെ നടപടിയെടുക്കുന്നത്. ഉത്തേജകമരുന്ന് നൽകിയത് പരിശീലകരാണെന്ന് താരങ്ങൾ വ്യക്തമാക്കിയാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് നവീൻ അഗർവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.