സംഗ്റൂർ (പഞ്ചാബ്): മൂന്നാമത് ഇന്ത്യൻ ഗ്രാൻപ്രീയിൽ മലയാളി താരങ്ങളായ വി.കെ. വിസ്മയക്കും മുഹമ്മദ് അഫ്സലിനും എം. ശ്രീശങ്കറിനും നീന പിേൻറാക്കും സ്വർണം. മുഹമ്മദ് അനസ്, ആർ. അനു, നോവ നിർമൽ ടോം എന്നിവർ വെള്ളി നേടിയപ്പോൾ ജിതിൻ പോളും ജിസ്ന മാത്യുവും വെങ്കലം കരസ്ഥമാക്കി. വനിതകളുടെ 400 മീറ്ററിൽ ലോക ജൂനിയർ ചാമ്പ്യനും ദേശീയ റെക്കോഡുകാരിയുമായ ഹിമ ദാസിനെ അട്ടിമറിച്ചാണ് വിസ്മയയുടെ സ്വർണ നേട്ടം.
53.80 സെക്കൻഡിൽ ഒറ്റ ലാപ് പൂർത്തിയാക്കിയ വിസ്മയക്ക് പിന്നിൽ കർണാടകയുടെ എം.ആർ. പൂവമ്മ (54.06 സെ.) വെള്ളിയും ഉത്തർപ്രദേശിെൻറ പ്രാചി (54.49 സെ.) വെങ്കലവും നേടി. സമീപകാലത്തെ തെൻറ ഏറ്റവും മോശം സമയത്തിൽ ഫിനിഷ് ചെയ്ത ഹിമ (55.19 സെ.) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 800 മീറ്ററിൽ ഒരു മിനിറ്റ് 49.48 സെക്കൻഡിൽ ഫിനിഷിങ് ടേപ് തൊട്ടാണ് അഫ്സൽ സ്വർണമണിഞ്ഞത്.
കോമൺവെൽത്ത് സ്വർണ ജേതാവ് ഹരിയാനയുടെ മൻജീത് സിങ് (1:49.82 സെ.) വെള്ളികൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ഹരിയാനയുടെതന്നെ അങ്കിതിനാണ് (1:50.11 സെ.) വെങ്കലം. കേരളത്തിെൻറ ജിത്തു ബേബി (1:51.05 സെ.) നാലാമതായി. ലോങ്ജംപിൽ ഇരുവിഭാഗങ്ങളിലും കേരളത്തിനാണ് സ്വർണം. പുരുഷന്മാരിൽ ദേശീയ റെക്കോഡുകാരൻ ശ്രീശങ്കർ 7.74 മീറ്റർ ചാടി ഒന്നാമതെത്തിയപ്പോൾ വനിതകൾ നീന പിേൻറാ 5.88 മീറ്റർ താണ്ടി സ്വർണമണിഞ്ഞു.
പുരുഷന്മാരുടെ 400 മീറ്ററിൽ ദേശീയ റെക്കോഡുടമ അനസ് രണ്ടാമതായി. തമിഴ്നാടിെൻറ ആരോക്യ രാജീവിനാണ് (46.32 സെ.) സ്വർണം. അനസ് 46.60 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കേരളത്തിെൻറ കുഞ്ഞുമുഹമ്മദ് (46.79 സെ.) നാലാം സ്ഥാനത്താണ് എത്തിയത്. പുരുഷന്മാരുടെ 100 മീറ്ററിൽ പുരുഷന്മാരുടെ തമിഴ്നാടിെൻറ എലാക്കിയ ദാസൻ (10.74 സെ.) സ്വർണം നേടിയപ്പോൾ കേരളത്തിെൻറ നോവ നിർമൽ ടോം (10.82 സെ.) വെള്ളി സ്വന്തമാക്കി.
വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിൽ ഗുജറാത്തിെൻറ സരിതബെൻ ഗെയ്ക്വാദ് (58.80 സെ.) സ്വർണവും കേരളത്തിെൻറ ആർ. അനു (ഒരു മിനിറ്റ് 00.22 സെ.) വെള്ളിയും നേടി. പുരുഷന്മാരുടെ 400 മീറ്റർ ഹർഡ്ൽസിൽ തമിഴ്നാടിെൻറ സന്തോഷ് കുമാറിനും (51.34 സെ.) പഞ്ചാബിെൻറ ജഷൻജോത് സിങ്ങിനും (51.41 സെ.) പിന്നിൽ കേരളത്തിെൻറ ജിതിൻ പോൾ (52.28 സെ.) വെങ്കലം നേടി. വനിതകളുടെ 800 മീറ്ററിൽ ഡൽഹിയുടെ ഷാലു ചൗധരിക്കും (2 മിനിറ്റ് 08.69 സെ.) മഹാരാഷ്ട്രയുടെ അർചന ആദവിനും (2:09.43 സെ.) പിറകിൽ കേരളത്തിെൻറ ജിസ്ന മാത്യു (2:09.60 സെ.) വെങ്കലം കരസ്ഥമാക്കി. കേരള താരങ്ങളായ അബിത മേരി മാനുവൽ (2:09.82 സെ.) നാലാമതും കെ. സ്നേഹ (2:11.70 സെ.) അഞ്ചാമതുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.