ന്യൂഡൽഹി: ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ വനിത ബോക്സിങ് ടീം കോച്ച് സ്റ്റീഫൻ കൊറ്റലോർഡ രാജിവെച്ചു. ഒരു മാസം മുമ്പാണ് ഇന്ത്യൻ വനിത ടീമിെൻറ ആദ്യ വിദേശ പരിശീലകനായി കൊറ്റലോർഡ ചുമതലയേറ്റെടുത്തത്. ശമ്പളം ലഭിക്കാത്തതിനാലും ബോക്സിങ് ഫെഡറേഷെൻറ നിരുത്തരവാദപരമായ സമീപനത്തിലും പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം ഇ-മെയിൽ വഴി അയച്ച രാജിക്കത്തിൽ വ്യക്തമാക്കി.
ആഗസ്റ്റ് മാസത്തിലെ ശമ്പളം ഇതുവരെ പൂർമണായി ലഭിച്ചിട്ടില്ല. മികച്ച താമസ സൗകര്യം പോലും ലഭ്യമായില്ല. പ്രഫഷനലിസമില്ലാത്ത സമീപനമാണ് ബോക്സിങ് ഫെഡറേഷേൻറത്. ഇനി ഇന്ത്യൻ ടീമിെൻറ കോച്ചായി തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല. ഇൗ സമ്പ്രദായത്തിൽ തനിക്ക് ആത്മവിശ്വാസമില്ല. ഇന്ത്യയിൽ തങ്ങിയ ഒരുമാസം തെൻറ പോക്കറ്റിൽനിന്ന് പണമെടുത്താണ് ജീവിച്ചത്. ഇന്ത്യയിലെ സമ്പ്രദായം ഇങ്ങനെയാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, യൂറോപ്പിൽ ഇങ്ങനെയല്ല. നിങ്ങൾ ജോലി ചെയ്താൽ ശമ്പളം ലഭിക്കും, റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളെ പുറത്താക്കും. ഗുവാഹതിയിൽ നടക്കുന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഫ്രഞ്ച് ടീമിെൻറ പരിശീലകനായി താൻ ഉണ്ടാകും. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാൻ കഴിയെട്ടയെന്ന് ആശംസിക്കുന്നതായും കൊറ്റലോർഡ രാജിക്കത്തിൽ പറയുന്നു.
അതേസമയം, സാേങ്കതിക കാരണങ്ങൾമൂലമാണ് ശമ്പളം വൈകിയതെന്നും 70 ശതമാനം തുകയും നൽകിയിട്ടുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി. അദ്ദേഹത്തിെൻറ ഭൂരിപക്ഷം ഡിമാൻഡുകളും ഫെഡറേഷൻ അംഗീകരിച്ചിരുന്നു. പാൻകാർഡ് ലഭിക്കാൻ വൈകിയതിനാലാണ് ശമ്പളം നൽകുന്നതിന് തടസ്സം നേരിട്ടത്. കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കൊറ്റലോർഡ രാജിവെച്ചതോടെ നവംബറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിെൻറ തയാറെടുപ്പുകൾ അവതാളത്തിലായി. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷെൻറ അംഗീകാരമുള്ള കൊറ്റലോർഡയെ രണ്ടു വർഷത്തേക്കായിരുന്നു പരിശീലകനായി നിയമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.