ന്യൂഡൽഹി: തലസ്ഥാന നഗരി വേദിയാവുന്ന ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ് വ്യക്തിഗത ഇനത്തിൽ ജിതു റായിയിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷ വിഭാഗം 50 മീറ്റർ പിസ്റ്റളിൽ ലോകറെക്കോഡ് പ്രകടനവുമായാണ് സർവിസസിെൻറ ഷാർപ് ഷൂട്ടർ ഇന്ത്യയുടെ ആദ്യ പൊൻതാരമായി മാറിയത്. ഇതേ ഇനത്തിൽ അമൻപ്രീത് സിങ്ങിലൂടെ വെള്ളിയും ഇന്ത്യ നേടി. ചൊവ്വാഴ്ച 10 മീ. പിസ്റ്റളിൽ വെങ്കലം നേടിയ ആത്മവിശ്വാസത്തിലായിരുന്നു ജിതു ബുധനാഴ്ച ഷൂട്ടിങ് റേഞ്ചിൽ ഉന്നം പിടിക്കാനെത്തിയത്. യോഗ്യത റൗണ്ടിൽ അമൻപ്രീത് ഒന്നും ജിതു രണ്ടും സ്ഥാനക്കാരായിരുന്നു.
എന്നാൽ, ഫൈനൽ റൗണ്ടിൽ പലകുറി ബുൾസ്െഎ ഹിറ്റ് ചെയ്ത ജിതു 230.1 േപായൻറ് സ്കോർചെയ്ത് റെക്കോഡ് കുറിച്ചു. ഫൈനൽ റൗണ്ടിെൻറ തുടക്കത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന അമൻപ്രീതിന് അവസാന നാല് റൗണ്ടുകളിലെ പിഴവുകൾ തിരിച്ചടിയായപ്പോൾ 226.9 പോയൻറിൽ വെള്ളിയായി. 208 പോയൻറ് സ്കോർചെയ്ത ഇറാെൻറ വാഹിദ് ഗോൽഖൻഡനാണ് വെങ്കലം.
റിയോ ഒളിമ്പിക്സിന് ശേഷം ലോകചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ച ജിതുവിന് ഫൈനൽ റൗണ്ടിൽ മോശം തുടക്കമായിരുന്നു ലഭിച്ചത്. അഞ്ച് ഷോട്ടുകൾ വീതമുള്ള ആദ്യ രണ്ട് റൗണ്ട് സമാപിച്ചപ്പോൾ ആറാമതായിരുന്നു ഇന്ത്യൻ താരം (93.8). അമൻപ്രീതായിരുന്നു ഒന്നാമത് (98.9). എന്നാൽ, അഞ്ചാം റൗണ്ടിൽ 10.8 പോയൻറ് നേടി ജിതു മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ശേഷം നാല് തവണയാണ് പത്തിന് മുകളിൽ സ്കോർചെയ്തത്.
നേപ്പാളിൽനിന്നും അതിർത്തി കടന്ന് ഇന്ത്യൻ പൗരത്വം നേടി പട്ടാളത്തിലെത്തിയ ജിതുവിെൻറ കരിയറിലെ രണ്ടാം ലോകകപ്പ് സ്വർണമാണിത്. 2014ൽ 10 മീ. പിസ്റ്റളിലായിരുന്നു ആദ്യ സ്വർണം. 50 മീറ്ററിൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണമണിഞ്ഞു.
ഏകീകരിക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യ ലോകകപ്പിൽ സ്വന്തം കാണികൾക്ക് മുന്നിൽ സ്വർണം നേടാനായതിെൻറ ആവേശം ജിതു പങ്കുവെച്ചു. റിയോ ഒളിമ്പിക്സിൽ മെഡൽ നഷ്ടപ്പെട്ട ജിതു, ടോക്യോയിൽ ഇന്ത്യയുടെ പൊൻതാരമാവാനുള്ള ഒരുക്കത്തിലാണിപ്പോൾ. മിക്സഡ് വിഭാഗത്തിൽ ഹീന സിദ്ദുവിനൊപ്പം ജിതു ഒന്നാമതെത്തിയിരുന്നു. എന്നാൽ, പുതിയ ഇനത്തിന് അംഗീകാരം ലഭ്യമല്ലാത്തതിനാൽ മെഡൽ എണ്ണപ്പെടില്ല.
ബുധനാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ ഇന്ത്യക്കാർ ഫൈനലിൽ കടന്നില്ല. 25 മീ. റാപിഡ് പിസ്റ്റളിൽ മസ്കൻ 12ഉം, റാഹി സർനോഭട് 23ഉം സ്ഥാനക്കാരായി. വനിത സ്കീറ്റിൽ അർതി സിങ് റാവു 24ഉം, സാനിയ ശൈഖ് 27ഉം സ്ഥാനത്തായി. നിലവിൽ ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.