ന്യൂഡൽഹി: പരമോന്നത കായിക പുരസ്കാരങ്ങളായ ധ്യാൻചന്ദ്-ദ്രോണാചാര്യ അവാർഡ് നിർണയസമിതിയെ ജസ്റ്റിസ് മുകുൾ മുദ്ഗൽ നയിക്കും. കായികമന്ത്രാലയമാണ് സ്പോർട്സ് അവാർഡുകൾ നിർണയിക്കാനുള്ള 11 അംഗ സംഘത്തിെൻറ തലവനായി മുൻ പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ്ജസ്റ്റിനെ നിയമിച്ചത് നിയോഗിച്ചത്.
2013 െഎ.പി.എൽ വാതുവെപ്പ് കേസ് സുപ്രീകോടതി നിർദേശ പ്രകാരം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച മുദ്ഗൽ ബി.സി.സി.െഎയെ ഉടച്ചുവാർക്കുന്നതിലേക്ക് നിർണായക ശിപാർശകൾ മുന്നോട്ടുവെച്ചിരുന്നു. അവാർഡ് നിർണയ സമിതി സെപ്റ്റംബർ 16ന് ഡൽഹിയിൽ യോഗം ചേരും.
മുൻ ഷൂട്ടിങ് ചാമ്പ്യൻ സമരേശ് ജങ്, ബാഡ്മിൻറൺ താരം അശ്വിനി െപാന്നപ്പ, മുൻ ബോക്സിങ് കോച്ച് ജി.എസ് സന്ധു, ഹോക്കി ഹോക്ക് എ.കെ ബൻസാൽ, ആർച്ചറി കോച്ച് സഞ്ജീവ് സിങ്, ‘സായ്’ സ്പെഷൽ ഡയറക്ടർ ജനറൽ ഒാംകാർ കെഡിയ എന്നിവർ സമിതി അംഗങ്ങളാണ്. കഴിഞ്ഞ നാലു വർഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരങ്ങെള വാർത്തെടുത്ത പരിശീലകർക്കാണ് ദ്രോണാചാര്യ പുസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.