ഭുവനേശ്വർ: മറ്റു രാജ്യങ്ങളുടെ ഓപൺ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ അത്ലറ്റുകൾ പങ്കെടുക്കാറുണ്ടെങ്കിലും തിരിച്ച് ആരും ഇങ്ങോട്ടുവരാറില്ല. ആ ചരിത്രം തിരുത്തുകയാണ് മൂന്ന് ജപ്പാൻകാരികൾ. ഫുകുഷിമ യൂനിവേഴ്സിറ്റി പൂർവവിദ്യാർഥിനികളും ടോഹോ ബാങ്ക് ഉദ്യോഗസ്ഥകളുമായ തകേഷി കൊഹോമി, ഹിതോമി ഷിമുറ, സയാക അവോകി എന്നിവരാണ് കലിംഗയിലുള്ളത്.
തകേഷി 400 മീറ്റർ ഓട്ടത്തിലും ഷിമുറ 100 മീറ്റർ ഹർഡ്ൽസിലും അവോകി 400 മീറ്റർ ഹർഡ്ൽസിലും മത്സരിക്കുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവാണ് അവോകി.ഫുകുഷിമ യൂനിവേഴ്സിറ്റി കായികവിഭാഗം പ്രഫസർ കസുഹിസ കവാമെതിയാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
2013ൽ പുണെയിലും 2017ൽ കലിംഗയിലും നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾക്ക് കവാമെതി എത്തിയിരുന്നു. ശിഷ്യരെ ഇന്ത്യയിൽ മത്സരിപ്പിക്കണമെന്ന് മുേമ്പ ആഗ്രഹിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. ജപ്പാൻ അത്ലറ്റിക് ഫെഡറേഷെൻറ സഹായത്തോടെയാണ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയെ സമീപിച്ച് എൻട്രി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.