കോഴിക്കോട്: ഒളിമ്പ്യൻ പി.ടി ഉഷക്ക് രാജ്യത്തെ മുൻനിര െഎ.െഎ.ടിയായ കാൺപുർ െഎ.െഎ.ടിയുടെ ഒാണററി ഡോക്ടറേറ്റ്. അത്ലറ്റിക്സ് രംഗത്തെ നേട്ടങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കായികരംഗത്ത് സ്ത്രീ എന്ന നിലയിലുള്ള സംഭാവനകളും പരിഗണിച്ചാണ് ഉഷക്ക് ബഹുമതി നൽകുന്നത്. സ്ഥാപനത്തിെൻറ 50ാം ബിരുദദാനം നടക്കുന്ന വെള്ളിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖർജി ഡോക്ടറേറ്റ് സമ്മാനിക്കും. 2000ൽ കണ്ണൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.