േകാഴിക്കോട്: ഉത്തരാഖണ്ഡിലെ ജിം കോർബറ്റിൽ നടന്ന ഇൻറർനാഷനൽ തൈക്വാൻഡോ ഫെഡറേഷൻ 28ാമത് ഇൻവിറ്റേഷനൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാലു സ്വർണം. ഡൽഹി ചാമ്പ്യന്മാന്മാരായി. കർണാടക, ഉത്തരാഖണ്ഡ് എന്നിവ രണ്ടും മൂന്നും സ്ഥാനക്കാരായി. 11 അംഗ ടീമിനെ പെങ്കടുപ്പിച്ച കേരളത്തിന് നാലു സ്വർണം, നാല് വെള്ളി, എട്ടു വെങ്കലം എന്നിങ്ങനെ നേടി വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം നടത്തി.
സ്പാറിങ്ങിൽ 36-40 കിലോ വിഭാഗത്തിൽ എൻ. ഫാഹിം ഫയാസ് ജേതാവായി. സ്ത്രീകളുടെ വിഭാഗത്തിൽ പി.ടി. ശബ്നം, നന്ദ സോമൻ, അനീന ഹക്കീം എന്നിവർ പാറ്റേണിൽ ജേതാക്കളായി.
എൻ. പ്രണവ്, മിഹിർ മുഹമ്മദ്, ഷെർഹ പി. അഞ്ജൂം എന്നിവർ വെള്ളിയും, നാഹിദ് നയീം, മിലിന്ദ് സോമൻ, ദേവാഞ്ജന എന്നിവർ വെങ്കലവും നേടി. സീനിയർ മാസ്റ്റർ രാജേന്ദ്രൻ, യു.എ.ഇ തൈക്വാൻഡോ ചീഫ് ഇൻസ്ട്രക്ടറും ഇൻറർനാഷനൽ അമ്പയറുമായ മാസ്റ്റർ അബ്ദുറഹിമാൻ മംഗലശ്ശേരി തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.