തിരുവനന്തപുരം: ഇടുക്കി വണ്ണപ്പുറത്തുനിന്ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് വണ്ടി കയറുമ്പോൾ സിറിലിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. എല്ലാമെല്ലാമായ അച്ഛൻ ലിജോയുടെ മുന്നിൽ ഒരു മെഡലുമായി പോകണം, എന്നിട്ട് കവിളു നിറയെ കെട്ടിപ്പിടിച്ച് മുത്തം നൽകണം. തെൻറ ആഗ്രഹം സിറിൽ പറഞ്ഞത് പരിശീലകൻ തോമസ് മാഷിനോടായിരുന്നു. പക്ഷേ, ആദ്യമത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് സിറിലിനെ തേടിയെത്തിയത് അച്ഛെൻറ മരണവാർത്തയായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സിറിലിെൻറ പിതാവ് വണ്ണപ്പുറം വലിയപറമ്പില്‍ ലിജോ ജോണ്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ഈസമയം സീനിയര്‍ വിഭാഗം 110 മീറ്റര്‍ ഹര്ഡില്സിെൻറ ഹീറ്റ്സിനുള്ള ഒരുക്കത്തിലായിരുന്നു മകൻ. വിയോഗവാർത്ത വലിയച്ഛനിലൂടെ കാതുകളിലെത്തിയപ്പോൾ വാവിട്ടുകരയുകയായിരുന്നു സിറിൽ. തുടര്‍ന്ന് തോമസ്മാഷിനൊപ്പം മത്സരം ഉപേക്ഷിച്ച് താരം നാട്ടിലേക്ക് മടങ്ങി.
പ്ലസ് ടു വിദ്യാര്‍ഥിയായ സിറിലിെൻറ അവസാന സ്കൂള്‍ മീറ്റായിരുന്നു ഇത്തവണ. ഹര്ഡില്സിന് പുറമെ ലോങ്ജംപ്, ട്രിപിള്ജംപ് ഇനങ്ങളിലും മത്സരമുണ്ടായിരുന്നു. ഈ രണ്ടിനങ്ങളിലും ഇടുക്കി ജില്ല മീറ്റില്‍ സ്വര്‍ണം നേടിയ താരം സീനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍പട്ടവും സ്വന്തമാക്കിയിരുന്നു. സംസ്ഥാന മീറ്റില്‍ ഇടുക്കിയുടെയും വണ്ണപ്പുറത്തിെൻറയും ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു സിറിലെന്ന് തോമസ് മാഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.