തിരുവനന്തപുരം: പോളിലൂന്നി പിറ്റിലേക്ക് മുഹമ്മദ് ബാസിം ചാടുകയായിരുന്നില്ല, പറക്കുകയായിരുന്നു. ഒാരോ ഉയരവും താണ്ടുമ്പോഴും പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മനസ്സ് നിറയെ സംസ്ഥാന സ്പോർട്സ് കൗൺസിലിനോടുള്ള പ്രതിഷേധമായിരുന്നു. ഒടുവിൽ 4.06 മീറ്റർ ചാടി രണ്ടുവർഷം മുമ്പ് കോതമംഗലം മാർ ബേസിലിെൻറ അനീഷ് മധുവിെൻറ റെക്കോഡ് തകർത്തെറിയുമ്പോഴും അവഗണനയുടെ, വേദനയുടെ മുറിപ്പാട് ശരീരത്തിലും മനസ്സിലുമുണ്ടായിരുന്നു.
പാല ജമ്പ്സ് അക്കാദമിയില്‍ സതീഷ് കുമാറിെൻറ നേതൃത്വത്തിൽ രണ്ടുവർഷമായി ബാസിം പരിശീലനം തുടങ്ങിയിട്ട്. അപകടകരമായ നിലയിലാണ് ഇവിടത്തെ പിറ്റും കായിക ഉപകരണങ്ങളുമെന്ന് സതീഷ്കുമാറും ബാസിമും പറയുന്നു. പിറ്റില്‍ വീണ് താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നത് പതിവാണ.് മുന്‍ സ്കൂള്‍ താരം നിവ്യ ആൻറണി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
പലതവണ സ്പോർട്സ് കൗൺസിലിെൻറയും കായികവകുപ്പിെൻറയും വാതിലുകൾ കയറിയിറങ്ങി. ഒടുവിൽ, പുതിയ ഉപകരണങ്ങള്‍ക്ക് സർക്കാർ അനുമതി നല്‍കിയെങ്കിലും കൗൺസിൽ തുടർ നടപടിയെടുത്തില്ലെന്ന് ബാസിം പറയുന്നു. പൊളിഞ്ഞ പിറ്റിൽ തല്ലിയും ചതഞ്ഞുമാണ് അക്കാദമിയിൽനിന്ന് ഏഴ് താരങ്ങൾ മേളക്ക് എത്തിയിരിക്കുന്നത്. മേഴ്സിക്കുട്ടനെപ്പോലുള്ള താരങ്ങൾ കൗൺസിലിെൻറ തലപ്പത്തിരിക്കുമ്പോൾ യുവതാരങ്ങൾക്ക് നേരിടേണ്ടിവരുന്ന അവഗണന കടുത്ത മാനസിക പ്രയാസത്തിനിടയാക്കുന്നതായി മുഹമ്മദ് ബാസിം പറയുന്നു.
2016ൽ സംസ്ഥാന തലത്തിൽ ഡിസ്കസ് ത്രോയിൽ പങ്കെടുത്ത ബാസിമിനെ കുമരം പുത്തൂര്‍ സ്കൂളിലെ കായികാധ്യാപകന് രാമചന്ദ്രനാണ് പോള്‍വാൾട്ടിലേക്ക് തിരിച്ചുവിട്ടത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആറാം സ്ഥാനത്തെത്തി. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ ചേലക്കാടന്അക്കരയില് ഷമീറിെൻറയും സജ്നയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.