പാലാ: 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലൂടെ ആരൊക്കെ റെക്കോഡ് പുസ്തകത്തിൽ കയറിക്കൂടുമെന്ന് കാത്തിരിക്കവെ മൂന്നരപ്പതിറ്റാണ്ടായി തിരുത്താത്ത ചരിത്രവുമുണ്ട്. 1983 മുതല്‍ പിറന്ന നിരവധി റെക്കോഡുകള്‍ ചരിത്രപുസ്തകത്തില്‍ തുടരുകയാണ്.
1983: 4x100 സബ് ജൂനിയര്‍ പെണ്‍ റിലേ: 51.78 സെ. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്ഥാപിച്ച മീറ്റ് റെക്കോഡിന് ഇനിയും പുതിയ അവകാശികളായിട്ടില്ല.
1984: ജൂനിയര്‍ പെണ്‍ ജാവലിന്‍ ത്രോയിൽ 41.42 മീറ്റർ എറിഞ്ഞ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഷൈനി വര്‍ഗീസിെൻറ ദൂരത്തിന് മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇളക്കമില്ല.
1986: ജൂനിയര്‍ ആണ്‍ 200 മീ. 22.40 സെക്കൻഡിൽ പൂർത്തിയാക്കിയ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ പി.എസ്. സജി തന്ന ഇപ്പോഴും ഒന്നാമൻ.
1988: ജൂനിയര്‍ ആണ്‍ 100 മീറ്ററിൽ 10.90 സെക്കൻഡ് കുറിച്ച ജി.വി. രാജയിലെ രാംകുമാറിെൻറ പേരില്‍തന്നെ റെക്കോഡ്.
1987-: സബ്ജൂനിയര്‍ പെണ്‍ 100 മീ. (12.70 സെ.), 200 മീ. (26.30 സെ.) എന്നീ ഇളക്കമില്ലാത്ത രണ്ടു റെക്കോഡിനും ഉടമയാണ് കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ സിന്ധു മാത്യു.
1988: -ജൂനിയര്‍ പെണ്‍ 100 മീ. 12.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഷെര്‍ലി മാത്യുവിെൻറ മീറ്റ് റെക്കോഡിന് പ്രായം 27.
1990: -സബ്ജൂനിയര്‍ ഗേള്‍സ് ഹൈജമ്പ് (1.56 മീ.), ലോങ് ജമ്പ് (5.28 മീ.) റെക്കോഡുകള്‍ പാലാ സെൻറ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസിലെ ബി. രശ്മിയുടെ പേരിൽ. 1993: -സബ്ജൂനിയര്‍ ആണ്‍ 200 മീ. (23.70 സെ.), 80 മീ. ഹര്‍ഡിൽസ് (11സെ.) എന്നിവയിൽ ജി.വി രാജയിലെ ടി. താലിബിെൻറ നേട്ടത്തെ വെല്ലാന്‍ തുടര്‍ന്നുവന്നവര്‍ക്കായില്ല. ഇതേവർഷം ജൂനിയര്‍ ആണ്‍ 4x100 റിലേയിൽ തിരുവനന്തപുരം ജില്ല ടീം സ്ഥാപിച്ച 44.30 സെക്കൻഡ് റെക്കോഡായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.