പാലാ: യൂറോപ്യന്‍ ക്ലബ് ഫുട്ബാളിലെ താരങ്ങളുടെ ട്രാന്‍സ്ഫറിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ സ്കൂള്‍ കായികോത്സവത്തിലും കൂടുവിട്ട് കൂടുമാറൽ. നിലവിലെ ചാമ്പ്യന്‍ സ്കൂളായ എറണാകുളം, കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസില്‍നിന്നുള്ള താരങ്ങളെയാണ് അയൽനാട്ടുകാരായ പിറവം മണീട് ജി.വി.എച്ച്.എസ് ‘തട്ടിക്കൊണ്ടുപോയത്’. പാലക്കാടന്‍ വിദ്യാലയങ്ങളുടെ കടുത്ത വെല്ലുവിളി മറികടന്ന് തേഞ്ഞിപ്പലത്ത് ചാമ്പ്യന്‍ സ്കൂള്‍ പദവി സ്വന്തമാക്കിയ മാര്‍ ബേസിലിന് ഇതോടെ കരുത്ത് അല്പം കുറഞ്ഞു. 14 താരങ്ങളെയാണ് മണീട് ‘റാഞ്ചി’യത്. അനീഷ് മധു, മെറിന് ബിജു, കെ.എം. ശ്രീകാന്ത്, സോഫിയ സണ്ണി, ഇന്ദുമതി, ബ്ലെസി കുഞ്ഞുമോന്, ജി. ശരണ്യ തുടങ്ങിയ താരങ്ങൾ മണീടിലേക്ക് ട്രാക്കുമാറി.
മെറിന് ബിജു കഴിഞ്ഞവര്‍ഷം ദേശീയ മീറ്റില്‍ ട്രിപ്പിൾ ജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. അനീഷ് മധു ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റെക്കോഡുകാരനാണ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ െഹെജമ്പില് സ്വര്‍ണവും ലോങ്ജമ്പില്‍ വെള്ളിയും നേടിയ കെ.എം. ശ്രീകാന്തും ഇത്തവണ മാര്‍ ബേസിലില്നിന്ന് മണീട് സ്കൂളിലേക്ക് ചുവടുമാറി. എറണാകുളം ജില്ല കായികോത്സവത്തില്‍ െഹെജമ്പ്, ട്രിപ്പിൾ ജമ്പ്, ലോങ്ജമ്പ് ഇനങ്ങളില്‍ ജേതാവായാണ് ശ്രീകാന്തിെൻറ വരവ്.
ഷോട്ട് പുട്ട്, ഹാമര്‍ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളില്‍ അലക്സ് പി. ജോസഫും എറണാകുളത്തിന് കരുത്തുപകരാന്‍ മണീടിെൻറ നിരയിലുണ്ട്. കഴിഞ്ഞവര്‍ഷത്തെ വേഗമേറിയ താരമായിരുന്ന സോഫിയ സണ്ണിയും മാര്‍ ബേസിലില്നിന്ന് മണീടിലേക്ക് കൂടുമാറിയിരുന്നു. ചാള്‍സ് ഇടപ്പാട്ട്, ജോസ് ജോസഫ് എന്നീ പരിശീലകരുടെ നേതൃത്വത്തിലാണ് മണീട് സ്കൂളിലെ കുട്ടികൾ എത്തുന്നത്.എന്നാല്‍, ഷിബി ടീച്ചറുടെ പരിശീലകമികവുമായി മാര്‍ ബേസിലിെൻറ 43അംഗ സംഘം പാലായിൽ എത്തി.
അഭിഷേക് മാത്യു, അനുമോള്‍ തമ്പി, ആദർശ് ഗോപി, ദിവ്യ മോഹന്‍ തുടങ്ങിയ മിടുക്കരായ താരങ്ങളുടെ നിര -കഴിഞ്ഞവര്‍ഷെത്തക്കാള്‍ എട്ടുപേര്‍ കുറവ്. അഭിഷേക് മാത്യു ജൂനിയര്‍ വിഭാഗം 800, 1500 മീറ്ററുകളില്‍ ഉറച്ച സ്വര്‍ണപ്രതീക്ഷയാണ്. നിലവിലെ വ്യക്തിഗത ചാമ്പ്യനാണ് അഭിഷേക്. ആദര്‍ശ് ഗോപി സീനിയര്‍ ആണ്‍കുട്ടികളുടെ 800, 1500, 5000 മീറ്ററുകളില്‍ മത്സരിക്കും.പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനും ബേസിലിനായി സ്വര്‍ണക്കുതിപ്പ് നടത്തും. ഏത് തിരിച്ചടിയും അതിജീവിച്ച് മുന്നേറുമെന്നാണ് ഷിബി ടീച്ചറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.