പാലാ: സംസ്ഥാന സ്കൂൾ കായികോത്സവത്തിനെത്തിയ മലപ്പുറം സംഘത്തിലെ മൂന്നുപേർ കൂടപ്പിറപ്പുകൾ. തൃപ്പനച്ചി പാലക്കാട് കിഴക്കീൽ വീട്ടിൽ കൊയമ്പറവൻ അബൂബക്കർ-ഹസീന ദമ്പതികളുടെ മക്കളായ മുഹമ്മദലി ഹൈദർ, സലാഹുദ്ദീൻ അദ്നാൻ, നിഹാല ഷറിൻ എന്നിവരാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. മൂന്ന് സ്കൂളുകളിൽ പഠിക്കുന്ന ഇവരോടൊപ്പം പിതാവും പാലായിലുണ്ട്.
കുഴിമണ്ണ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ഹൈദർ, സീനിയർ ബോയ്സ് ലോങ്ജമ്പിലാണ് മത്സരിക്കുന്നത്. ജൂനിയർ ബോയ്സ് പോൾവാൾട്ടിൽ ഒരുകൈ നോക്കുന്ന അനിയൻ അദ്നാൻ ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. കൂട്ടത്തിൽ ഇളയവളായ നിഹാല പക്ഷേ, സീനിയർ വിഭാഗത്തിലാണ് മത്സരിക്കുന്നത്. പെൺകുട്ടികളുടെ 200 മീറ്ററിലും 4x100 മീറ്റർ റിലേയിലും പൂക്കൊളത്തൂർ സി.എച്ച്.എം എച്ച്.എസ്.എസിൽ പ്ലസ് വണ്ണിന് പഠിക്കുന്ന നിഹാല ഇറങ്ങും. ജില്ലതലത്തിൽ വിവിധ ഉപജില്ലകൾക്കും സ്കൂളുകൾക്കുംവേണ്ടി മത്സരിച്ച സഹോദരങ്ങൾ മലപ്പുറത്തിെൻറ കുപ്പായത്തിൽ മെഡലിനായി ട്രാക്കിലും ഫീൽഡിലുമുണ്ടാകും.
2014 സുബ്രതോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബാൾ ടൂർണമെൻറിൽ കേരളത്തെ പ്രതിനിധാനം ചെയ്ത ചേലേമ്പ്ര സ്കൂൾ ടീമിെൻറ നായകനായിരുന്നു സലാഹുദ്ദീൻ അദ്നാൻ. ഇൗയിടെയാണ് പോൾവാൾട്ടിലേക്ക് തിരിഞ്ഞത്. സഹോദരെൻറയും പിതാവിെൻറയും കീഴിലാണ് പരിശീലനം. അദ്നാനും നിഹാലയും എസ്.എസ്.എൽ.സി എല്ലാ വിഷയത്തിനും എ പ്ലസ് നേടി പഠനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.