ജെ. വിഷ്ണുപ്രിയ
ഇനം: സീനിയർ ഗേൾസ് 400 മീ. ഹർഡിൽസ്
നേട്ടം: ഒന്നാം സ്ഥാനം
സമയം: ഒരു മിനിറ്റ് 2.31 സെക്കൻഡ്
സ്വദേശം: പാലക്കാട് ജില്ലയിലെ എലപ്പുള്ളി
സ്കൂൾ: പാലക്കാട് ജി.എം.എം ജി.എച്ച്.എസ്.എസ്, പ്ലസ് വൺ സംസ്ഥാന സ്കൂൾ മീറ്റിലെ മെഡൽ ജേതാക്കളുടെ പട്ടികയിൽ പേര് വരുന്നതിന് മുമ്പ് ദേശീയ യൂത്ത് മീറ്റിൽ സ്വർണം നേടിയ താരങ്ങൾ അപൂർവമാണ്. കഴിഞ്ഞ ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന ദേശീയ യൂത്ത് മീറ്റിൽ 400 മീ. ഹർഡിൽസിൽ ഒന്നാമതെത്തിയ വിഷ്ണുപ്രിയ അന്ന് തോൽപിച്ചത് തന്നെക്കാൾ മുതിർന്നവരെയായിരുന്നു. സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ ഉറപ്പിച്ചിരിക്കെയാണ് വില്ലനായി ഡെങ്കിപ്പനി വരുന്നത്.
മേയിൽ തുടങ്ങിയ പനി ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ ഭേദമായെങ്കിലും അധികം കഴിയും മുേമ്പ വീണ്ടുമെത്തിയതോടെ ജൂൺ, ജൂലൈ മാസങ്ങളെല്ലാം രോഗക്കിടക്കയിലായി. ഡോക്ടർമാർ കർശന വിശ്രമം നിർദേശിച്ചപ്പോഴും വിഷ്ണുപ്രിയയുടെ മനസ്സ് ട്രാക്കിലായിരുന്നു. പനി മാറി പരിശീലനം തുടങ്ങിയ ഇൗ മിടുക്കി ജില്ല സ്കൂൾ മീറ്റിൽ 400 മീ. ഹർഡിൽസിലും 100 മീ. ഹർഡിൽസിലും സ്വർണവും 400 മീ. ഓട്ടത്തിൽ വെള്ളിയും നേടി സംസ്ഥാനതല മത്സരത്തിനു യോഗ്യത നേടി.
ശനിയാഴ്ച വൈകുന്നേരം നടന്ന 400 മീ. ഹർഡിൽസിൽ എതിരാളികളെ പിറകിലാക്കി മുന്നോട്ടുകുതിച്ച വിഷ്ണുപ്രിയ അർഹിച്ചത് തന്നെ നേടി. അടുത്ത ദിവസം 100 മീ. ഹർഡിൽസിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിടുന്നു. 16കാരിയായ വിദ്യാർഥിനി സീനിയർ വിഭാഗത്തിലാണ് മത്സരിച്ചത്. എലപ്പുള്ളി മുതിരംപള്ളത്ത് ജയപ്രകാശിെൻറയും ഗിരിജയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.