പാലാ: പാലായുടെ മണ്ണിൽ പുതുചരിതമെഴുതി സാന്ദ്ര ബാബുവിെൻറ ‘സുവർണ കുടിയേറ്റം’. ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ ദേശീയ റെക്കോഡ് മറികടന്നതിനൊപ്പം മീറ്റ് റെക്കോഡും സ്വന്തം പേരിലാക്കിയാണ് കണ്ണൂർ കേളകം സ്വദേശിയായ സാന്ദ്ര സ്വർണപ്പതക്കമണിഞ്ഞത്. കണ്ണൂർ കേളകം ഇല്ലിമുക്ക് ചെട്ടിപ്പറമ്പ് തൈയുള്ളത്തിൽ ടാപ്പിങ് തൊഴിലാളിയായ ടി.കെ. ബാബുവിെൻറയും മിശ്രകുമാരിയുടെ മകളായ സാന്ദ്ര കോതമംഗലം മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
6.07 ദൂരം താണ്ടിയാണ് സാന്ദ്ര റെക്കോഡിട്ടത്. പുണെ ദേശീയ സ്കൂൾ മീറ്റിൽ ബംഗാൾ താരം ശിബാനി ബുംജി സ്ഥാപിച്ച 5.88 മീറ്റർ ദൂരം മറികടന്ന സാന്ദ്ര, ഏഴു വർഷം പഴക്കമുള്ള മീറ്റ് റെക്കോഡും തിരുത്തിക്കുറിച്ചു. 2010ൽ കുളത്തുവയൽ െസൻറ് ജോർജ് എച്ച്.എസ്.എസിലെ നയന ജയിംസിെൻറ 5.86 റെക്കോഡ് ഇതോടെ പഴങ്കഥയായി.
മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ടി.പി. ഒൗസേപ്പിെൻറ കീഴിൽ കോതമംഗലം എം.എ കോളജ് അത്ലറ്റിക് അക്കാദമിയിലാണ് സാന്ദ്രയുടെ പരിശീലനം. കഴിഞ്ഞവർഷം ട്രിപ്പിൾ ജമ്പിൽ മത്സരിച്ച സാന്ദ്ര വെള്ളി നേടിയിരുന്നു. എന്നാൽ, നിരവധി ദേശീയതാരങ്ങളെ വളർത്തിയെടുത്ത ടി.പി. ഒൗസേപ്പ് ലോങ്ജമ്പിലേക്ക് കൂടുമാറാൻ നിർദേശിക്കുകയായിരുന്നു. ഇദ്ദേഹമാണ് പരിശീലനചെലവുകൾ വഹിക്കുന്നത്. 5.90 ദൂരം എന്ന ലക്ഷ്യമായിരുന്നു പരിശീലകൻ മുേന്നാട്ടുെവച്ചത്. ഇത് മറികടന്ന സാന്ദ്രയുടെ ഏറ്റവും മികച്ച പ്രകടനത്തിനും പാലായിലെ ജമ്പിങ്പിറ്റ് സാക്ഷിയായി. നിലവിലെ ദേശീയ-, സംസ്ഥാന സ്വർണവേട്ടക്കാരിയായ ആന്‍സി സോജനെ മറികടന്നായിരുന്നു സാന്ദ്രയുെട പ്രകടനം.
അതേസമയം, ഫൈനലിലെ ആദ്യ രണ്ട് ജമ്പുകള്‍ ഫൗളാക്കിയ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ വിദ്യാർഥിനി ആന്‍സി അവസാന ജമ്പില്‍ 5.90 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. മലപ്പുറം കടക്കശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതി 5.65 മീറ്റര്‍ പിന്നിട്ട് വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.