പടിഞ്ഞാറത്തറ: പച്ചക്കട്ടകൾ കൂട്ടിവെച്ച് മുകളിൽ ഷീറ്റുവെച്ചുകെട്ടിയ ചെറിയ ഒരു കൂര. മേൽക്കൂരയിൽ മത്തൻവള്ളി പടർന്നിട്ടുണ്ട്. മഴപെയ്താൽ ചോർന്നൊലിക്കും. ഇൗ കൂരയിൽനിന്നാണ് കണ്ണൻ എന്ന താരം വയനാടൻ ചുരമിറങ്ങി തലസ്ഥാനത്തെത്തുന്നത്. നൊമ്പരങ്ങൾ ഉള്ളിലടക്കി പാലായിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച കണ്ണെൻറ സ്വർണമെഡലിന് തിളക്കമേറെയാണ്. വയനാട്ടിലെ ബാണാസുര സാഗർ ഡാം പ്രദേശത്തെ കുന്നുകളിലും കാടുകളിലും ഒാടിനടന്നിരുന്ന കെ.വി. കണ്ണനും അനിയൻ കെ.വി. അപ്പുവും ഇന്ന് തിരുവനന്തപുരത്തെ അയ്യങ്കാളി മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ്.
സബ് ജൂനിയർ ബോയിസ് 400 മീറ്ററിൽ തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി ജി.എം.എച്ച്.എസിലെ കണ്ണൻ ഒന്നാമതെത്തുന്നു
കഷ്ടപ്പാടുകളുടെ ട്രാക്ക് താണ്ടിയാണ് പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഗവ. ഹൈസ്കൂളിനരികിൽ കേഴാട്ടുകുന്ന് പണിയ കോളനിയിൽനിന്നുള്ള കണ്ണെൻറ സുവർണ നേട്ടം. എട്ടാംതരം വിദ്യാർഥിയായ കണ്ണൻ മൂന്നു വർഷം മുമ്പാണ് തിരുവനന്തപുരത്തെത്തുന്നത്. കണ്ണെൻറ ഓട്ടത്തിനോടുള്ള കമ്പം മനസ്സിലാക്കി പതിനാറാം മൈൽ വിവേകോദയം എൽ.പി സ്കൂളിലെ അധ്യാപകൻ ചാക്കോ മാഷാണ് തിരുവനന്തപുരം അയ്യങ്കാളി സ്കൂളിലെത്തിക്കുന്നത്. അനുജൻ അപ്പുവും കണ്ണെൻറ വഴിയെ ഉണ്ട്. ഇല്ലായ്മകൾക്കിടയിലും എല്ലാംമറന്ന് മക്കൾക്ക് പ്രോത്സാഹനം നൽകുകയാണ് ബാലൻ. ഒറ്റമുറി കൂര വീടാക്കാൻ സർക്കാർ സഹായം അനുവദിച്ചെങ്കിലും പണം വാങ്ങി കരാറുകാരൻ മുങ്ങി. ഒടുവിൽ ട്രൈബൽ വകുപ്പ് അനുവദിച്ച വീടിെൻറ പണി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.