സംസ്ഥാന സ്കൂള്‍ കായികോത്സവത്തിെൻറ രണ്ടാം ദിനം നാല് താരങ്ങള്‍ക്ക് ഇരട്ട സ്വര്‍ണം. അനുമോൾതമ്പി: 5000, 3000 5000 മീറ്ററില്‍ 17 മിനിറ്റ് 18.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനുമോള്‍ തമ്പി രണ്ടാം സ്വര്‍ണമണിഞ്ഞത്. ആദ്യദിനം 3000 മീറ്ററിലും അനുമോള്‍ ഒന്നാമതെത്തിയിരുന്നു. രണ്ടിനങ്ങളിലും കോഴിക്കോട് ഹോളിഫാമിലി എച്ച്.എസ്.എസിലെ കെ.ആര്. ആതിരക്കാണ് വെള്ളി. അനുമോള്‍ക്ക് ഇനി 1500മീറ്ററിലും മത്സരമുണ്ട്.
കെ.എം ശ്രീകാന്ത്: ലോങ്ജംപ്, ട്രിപ്പ്ൾ ജംപ് ആദ്യ ദിനം ലോങ്ജമ്പില്‍ സ്വർണം നേടിയ പിറവം മണീട് ജി.വി.എച്ച്.എസിലെ കെ.എം. ശ്രീകാന്ത് ശനിയാഴ്ച ഹൈജമ്പിലാണ് വിജയത്തിലേക്ക് ഉയരം താണ്ടിയത്. 1.95 മീറ്ററാണ് ഉയരം. ഇനി ട്രിപ്പിൾ ജമ്പിലും ശ്രീകാന്ത് ഇറങ്ങും.
അനന്തു വിജയന്: 400, 400 ഹർഡ്ൽസ് 400 മീറ്ററില്‍ ആദ്യദിനം ഒന്നാമനായ ഇരവിപേരൂര്‍ സെൻറ് ജോണ്‍സ് എച്ച്.എസ്.എസിലെ അനന്തു വിജയന് 400 മീറ്റര്‍ ഹര്‍ഡിൽസിലും എതിരാളികളുണ്ടായില്ല. 55.03 സെക്കന്‍ഡിലായിരുന്നു അനന്തു ഹര്‍ഡിൽസ് താണ്ടിയത്.
അലക്സ് പി. തങ്കച്ചന്: ഷോട്ട്, ഡിസ്കസ് സീനിയര്‍ ആൺ ഷോട്ട്പുട്ടില്‍ ഒന്നാമതെത്തി കോതമംഗലം സെൻറ് ജോര്ജിെല അലക്സ് പി. തങ്കച്ചന് ഇരട്ട സ്വര്‍ണമണിഞ്ഞു. ഡിസ്കസ്ത്രോയിലും പൊന്നണിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.