പാലാ: ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന കെ.എസ്. അനന്തുവിെൻറ സാന്നിധ്യംെകാണ്ട് ശ്രദ്ധേയമായ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ പ്രതീക്ഷകൾ തെറ്റിച്ച് മാര്‍ ബേസിലിെൻറ റിജു വര്‍ഗീസ്. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ കെ.എസ്. അനന്തു പാതിവഴിയിൽ ഉയരത്തിലേക്കുള്ള കുതിപ്പ് അവസാനിപ്പിച്ചപ്പോൾ, പോരാട്ടം മാര്‍ ബേസിലിെൻറ റിജു വര്‍ഗീസും പുല്ലൂരാമ്പാറ സെൻറ് ജോസഫ് എച്ച്.എസിലെ മുഹമ്മദ് ഹിഷാമും മണീട് വി.എച്ച്.എസ്.എസ്.എസിലെ ടി.എൻ. ദിൽഷിതും തമ്മിലായി.
ക്രോസ് ബാര്‍ 1.94 മീറ്ററിലേക്ക് ഉയർത്തിയെങ്കിലും മൂവരും അനായാസം മുന്നേറി. തുടര്‍ന്ന് 1.96ലേക്ക് ബാര്‍ ഉയര്‍ത്തി. ഇതോടെ കൂടെയുണ്ടായിരുന്ന ഇടുക്കിയുടെ അലന് ജോസും തിരുവനന്തപുരത്തിെൻറ സി. മുഹമ്മദ് ജസീമും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പിന്മാറി. 1.94 മീറ്ററില്‍ മൂന്ന് ശ്രമങ്ങളും ഫൗളില്‍ അവസാനിപ്പിച്ച് അനന്തുവും രംഗം വിട്ടു.ക്രോസ് ബാര്‍ 1.98ലേക്ക് ഉയര്‍ത്തിയതോടെ ദിൽഷിതും വീണു. കഴിഞ്ഞ തവണ സെൻറ് ജോര്‍ജിനായി മത്സരിച്ച് സ്വര്‍ണം നേടിയ താരമായിരുന്നു ദിൽഷിത്. ഇതിനിടെ റിജുവും ഹിഷാമും ആദ്യശ്രമത്തില്‍ തന്നെ ഉയരം മറികടന്നു. ക്രോസ് ബാര്‍ രണ്ട് മീറ്ററിലേക്കാണ് പിന്നീട് ഉയര്‍ത്തിയത്. കൈയടികളുടെ അകമ്പടിയോടെ മുന്നോട്ട് കുതിച്ചെങ്കിലും റിജുവിന് ഉയരം താണ്ടാനായില്ല. ഹിഷാമിനും പിഴച്ചു.
രണ്ടുതവണകൂടി ഇരുവരും ശ്രമിച്ചെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. അങ്ങനെ ആദ്യ അവസരത്തിൽ 1.98 മീറ്റർ ഉയരം ചാടി മറികടന്ന റിജു സ്വർണം സ്വന്തമാക്കി. മുഹമ്മദ് ഹിഷാം വെള്ളിയും ദിൽഷിത് വെങ്കലവും നേടി. സംസ്ഥാന സ്കൂൾ കായിക മേളയിലെ ആദ്യ സ്വർണമാണ് റിജുവിേൻറത്. കഴിഞ്ഞ സംസ്ഥാന മീറ്റിനിടയിലേറ്റ പരിക്ക് വിടാതെ പിന്തുടർന്നെങ്കിലും അത് വകെവക്കാതെയായിരുന്നു റിജു മത്സരിക്കാനിറങ്ങിയത്. പരിക്കേറ്റ കാലിൽ ബാൻഡേജ് കെട്ടിയായിരുന്നു മത്സരം. കാസർകോട് വിരിക്കുളം ആലങ്കൽ വീട്ടിൽ വർഗീസിെൻറയും സാലിയുടെയും മകനായ റിജു ആറു വർഷം മുമ്പാണ് മാർ ബേസിലിലെത്തിയത്. പച്ചക്കറിക്കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ നിൽക്കുന്ന വർഗീസ് മകെൻറ കായികസ്വപ്നങ്ങൾക്ക് പിന്തുണയുമായി മുൻപന്തിയിലുണ്ട്. പുല്ലൂരാംപാറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഹിഷാം പത്താം ക്ലാസുവെര പഠനം ഖത്തറിലായിരുന്നു. കോഴിക്കോട് കൊടുവള്ളി കരമ്പയില് ഇല്യാസ്--ആയിഷ ദമ്പതികളുടെ മകനാണ്. അനിയന് അഷ്മല്‍ അണ്ടര്‍ 17 ഫുട്ബാൾ കോഴിക്കോട് ജില്ല ടീമില്‍ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.