തിരുവനന്തപുരം: 29ാമത് ദക്ഷിണമേഖല ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ കേരളം ചാമ്പ്യന്മാർ. തമിഴ്നാടിെൻറ വെല്ലുവിളിയെ അതിജീവിച്ച് തുടർച്ചയായ മൂന്നാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി 913 പോയൻറുനേടി. ആദ്യദിനം ശക്തമായ വെല്ലുവിളി ഉയർത്തിയ തമിഴ്നാടിന് 748 പോയൻറുമായി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 34 സ്വര്‍ണവും 39 വെള്ളിയും 40 വെങ്കലവുമാണ് തമിഴ്നാടിെൻറ സമ്പാദ്യം.
566 പോയൻറ് നേടിയ കർണാടകയാണ് മൂന്നാമത്. അണ്ടർ 16 ആൺകുട്ടികൾ (90പോയൻറ്), അണ്ടർ 18, 20 ആൺ-പെൺ വിഭാഗങ്ങളിൽ കേരളം ജേതാക്കളായി. അണ്ടർ 14 ആൺകുട്ടികളിൽ തെലങ്കാനയും (33) പെൺകുട്ടികളിൽ കർണാടകയും (42) ചാമ്പ്യൻമാരായി. അണ്ടർ 16 പെൺകുട്ടികളിൽ തമിഴ്നാട് ജേതാക്കളായി.
ചൊവ്വാഴ്ചയും ട്രാക്കിൽ റെക്കോഡുകളുടെ പെരുമഴയായിരുന്നു. രണ്ടുദിവസത്തെ മീറ്റിൽ പിറന്നത് 31 മീറ്റ് റെക്കോഡുകളാണ്.
800 മീറ്ററിൽ എ.എസ്. സാന്ദ്ര (അ. 16), 200 മീറ്ററിൽ ആൻസി സോജൻ (അ. 18) , 400 മീറ്റർ ഹർഡിൽസിൽ പി.ഒ. സയന (അ.20), 2000 മീറ്റര്‍ സ്റ്റീപ്പിൾ ചെയ്സിൽ നിബിയ ജോസഫ്, 100 മീറ്റർ ഹർഡിൽസിൽ വി.കെ. മുഹമ്മദ് ലാസൻ (അ16) , 200 മീറ്ററിൽ ടി.വി. അഖിൽ (18), 5000 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ, 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു (20) എന്നിവരാണ് കേരളത്തിനായി ചൊവ്വാഴ്ച മീറ്റ് റെക്കോഡോടെ സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ കേരളത്തിെൻറ വി.കെ. ശാലിനി, സി. ബബിത, അൻസ ബാബു, അബിഗെയിൽ എന്നിവരും മീറ്റ് റെക്കോഡിട്ടു. 5000 മീറ്ററിൽ കർണാടകയുടെ യല്ലപ്പ 2008ൽ സ്ഥാപിച്ച 15.18 സെക്കൻറ് 15.12 സെക്കൻഡിലേക്ക് ചുരുക്കിയാണ് അഭിനന്ദ് സുന്ദരേശൻ മീറ്റ് റെക്കോഡിട്ടത്. 14 വർഷം മുമ്പ് കർണാടകയുടെ ആർ. മഹാലക്ഷ്മി 800 മീറ്ററിൽ കുറിച്ച 2 മിനിറ്റ് 17.20 സെക്കൻറ് സാന്ദ്ര 2 മിനിറ്റ് 17.10 സെക്കൻറിലേക്ക് മാറ്റിയാണ് മിന്നും ജയം സ്വന്തമാക്കിയത്.
2012ൽ കേരളത്തിെൻറ സി. രഞ്ജിത സ്ഥാപിച്ച 25.50 സെക്കൻറ് ആൻസി 25.09 സെക്കൻറിലേക്ക് തിരുത്തിയെഴുതിയാണ് 200 മീറ്ററിൽ റെക്കോഡ് നേട്ടം കൈവരിച്ചത്. 400 മീറ്റർ ഹർഡിൽസിൽ 1 മിനിറ്റ് 1.52 സെക്കേൻറാടെയാണ് പി.ഒ. സയനയുടെ സ്വർണമെഡൽ നേട്ടം. 2012ൽ കർണാടകയുടെ എം. അർപ്പിത സ്ഥാപിച്ച 1 മിനിറ്റ് 1.79 സെക്കൻറാണ് ഇതോടെ ഓർമയായത്.100 മീറ്റർ ഹർഡിസിൽ അഞ്ചുവർഷം മുമ്പ് മേമോൻ പൗലോസ് സ്ഥാപിച്ച 13.92 സെക്കൻറാണ് വി.കെ. മുഹമ്മദ് ലാസൻ തിരുത്തിയത്. 13.55 സെക്കൻറാണ് പുതിയ സമയം. 200 മീറ്ററിൽ 21.83 സെക്കൻറിൽ ഫിഷിങ് ലൈൻ താണ്ടിയാണ് ടി.വി. അഖിൽ പുതിയ അധ്യായം തുറന്നത്. 2014ൽ കേരളത്തിെൻറ ജോസഫ് ജോയി സ്ഥാപിച്ച 21.90 സെക്കൻറാണ് അഖിൽ തകർത്തത്.
20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ കേരളത്തിെൻറ നിബിയ ജോസഫ് 7.52 മിനിറ്റിൽ ഫിനിഷ് ചെയ്ത് റെക്കോഡോടെ സ്വർണം നേടി. കേരളത്തിെൻറ റിയ തോമസ് 2011ൽ സ്ഥാപിച്ച 8.12 സെക്കൻറാണ് പഴങ്കഥയായത്. 20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിസിൽ 14.12 സെക്കൻറിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് സച്ചിൻ ബിനു റെക്കോഡിട്ടത്. 2011ൽ തമിഴ്നാടിെൻറ എം. രതീഷ്കുമാർ സ്ഥാപിച്ച 14.41 സെക്കൻറാണ് തിരുത്തപ്പെട്ടത്. വിജയികൾക്ക് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.