ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സർദാർ സിങ്ങിനും പാരാലിമ്പിക്സ് ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയക്കും കായികരംഗത്ത് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പുജാര, ഹർമൻ പ്രീത്കൗർ തുടങ്ങി 17 താരങ്ങള്‍ക്ക് അര്‍ജുനഅവാര്‍ഡും ലഭിച്ചു. മലയാളി താരങ്ങളാരും പുരസ്കാരത്തിനർഹരായില്ല. ജസ്റ്റിസ് സി.കെ. ഠാകുർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. പി.ടി. ഉഷ, വിരേന്ദ്ര സെവാഗ് എന്നിവരും സമിതി അംഗങ്ങളാണ്.
ഹരിയാന സ്വദേശിയായ സർദാർ സിങ് 2015 ൽ പത്മശ്രീ പുരസ്കാരത്തിനും അർഹനായിരുന്നു. 2008 മുതൽ എട്ടുവർഷം ഇന്ത്യൻ ടീമിനെ നയിച്ചു. 2014 ൽ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണവും കോമൺെവൽത്ത് ഗെയിംസിൽ വെള്ളിയും നേടിയപ്പോൾ സർദാർ സിങ്ങായിരുന്നു ടീമിനെ നയിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ ഹോക്കി ടീം ക്യാപ്റ്റൻ എന്ന ബഹുമതിയും സർദാർ സിങ്ങിെൻറ പേരിലുണ്ട്. രാജസ്ഥാൻ സ്വദേശിയായ ദേവേന്ദ്ര ജജാരിയ രണ്ടു പാരാലിമ്പിക്സുകളിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ്.
2004ൽ ഏതൻസ് പാരാലിമ്പിക്സിലും 2006ൽ റിയോ പാരാലിമ്പിക്സിൽ ജാവലിൻ േത്രായിലുമാണ് സ്വർണം നേടിയത്. 2004ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും ലഭിച്ചു. എട്ടാം വയസ്സിൽ മരം കയറുന്നതിനിടെ ഷോക്കേറ്റ് ജഗാരിയയുടെ ഇടതുകൈ നഷ്ടമായിരുന്നു. ബോക്സിങ് താരം മനോജ് കുമാർ, പാരാലിമ്പിക്സ് താരങ്ങളായ ദീപാ മാലിക്, മാരിയപ്പൻ തങ്കവേലു എന്നിവരെ പിന്തള്ളിയാണ് ഇവർ ഖേൽരത്ന പുരസ്കാരത്തിനർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.