ന്യൂഡൽഹി: പ്രഥമ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ കേരളത്തിന് ഇന്ന് മൂന്ന് മെഡലുകൾ. ബാസ്കറ്റ് ബോൾ ഫൈനലിൽ ഹരിയാനതെ തകർത്താണ് കേരളത്തിെൻറ മിടുക്കികൾ ഇന്ന് സ്വർണ്ണമണിഞ്ഞത്.
ആൺകുട്ടികളുടെ ഖോഖോ ഫൈനലിൽ മഹാരാഷ്ട്രയോട് പരാജയപ്പെട്ട കേരളത്തിന് വെള്ളിയാണ് ലഭിച്ചത്. പെൺകുട്ടികളുടെ 80 കിലോ വിഭാഗം ബോക്സിങ്ങിൽ അഞ്ജന രാജീവിന് വെങ്കലം ലഭിച്ചു. ഇന്ന് ഖേലോ ഇന്ത്യ മത്സരങ്ങൾക്ക് സമാപനമാണ്.
അഭിജിത് ബൈജു, പി.എം. വിഗ്നേഷ്, സ്വാരഗ് കെ. സതീഷ്, എം.എസ്. മിഥുൻ മോഹൻ, സി. അഭിലാഷ്, പി. വിനീഷ്, എ. അഭിജിത്, എച്ച്. ആദർശ്, എ. ആദിൽ, മനസ് സഞ്ജു, എം.എൽ. ശ്രീരാഗ്, എം.എൽ. ശ്രീനന്ദ് എന്നിവരാണു കേരളത്തിന് വേണ്ടി ഖോേഖാ ഫൈനലിൽ കളത്തിലിറങ്ങിയത്.
80 കിലോ വിഭാഗം ബോക്സിങ്ങിൽ കേരളത്തിെൻറ നിരഞ്ജന, രാജസ്ഥാെൻറ ലിപാക്ഷിയോട് പരാജയപ്പെെട്ടങ്കിലും സെമിയിൽ പ്രവേശിച്ചതോടെ വെങ്കലം ലഭിക്കുകയായിരുന്നു. തൊടുപുഴ സെൻറ് ജോർജ് ഹയർസെക്കൻററി സ്കൂൾ വിദ്യാർഥിനിയാണ് നിരഞ്ജന രാജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.