പുണെ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്ലറ്റിക്സിെൻറ അവസാന ദിനം കേരളത്തിന് നാലു സ്വർണം കൂടി. റിലേയിൽ മൂ ന്നും അണ്ടർ 17 പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ അനു മാത്യുവുമാണ് സ്വർണമണിഞ്ഞത്. 12.09 മീറ്റർ ചാടിയാണ് അനുവി െൻറ സ്വർണനേട്ടം. അണ്ടർ 21 ആൺകുട്ടികളുടെ 4x400 മീ. റിലേയിൽ അഭിനന്ദ്, എസ്. ശരത്, സബിൻ ടി. സത്യൻ, ടിജിൻ എന്നിവരടങ്ങിയ ടീം സ്വർണം നേടി.
അണ്ടർ 17 ആൺകുട്ടികളുടെ 4x400 റിലേയിൽ ആർ. സജൻ, സൽമാൻ ഫാറൂഖ്, അജയ് കെ. വിശ്വനാഥ്, അബ്ദുൽ റസാഖ് ടീമും, അണ്ടർ 17 പെൺകുട്ടികളിൽ എൽഗ തോമസ്, പ്രിസ്കില, ഗൗരി നന്ദ, എ.എസ്. സാന്ദ്ര എന്നിവരും സ്വർണം നേടി.
പെൺ. 800 മീറ്ററിൽ പ്രിസ്കിലയും 400 മീ. ഹർഡ്ൽസിൽ വിഷ്ണു പ്രിയയും വെള്ളി നേടി. സി. അഭിനവ് (200 മീ), ആൻസി സോജൻ (200 മീ), കെ.എം. നിബ (400 മീ. ഹർഡ്ൽസ്), ടിജിൻ (400 മീ. ഹർഡ്ൽസ്) എന്നിവർക്കാണ് വെങ്കലം. അത്ലറ്റിക്സിൽ 10 സ്വർണവും ഒമ്പതു വെള്ളിയും 13 വെങ്കലവും കേരളം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.