ന്യൂഡൽഹി: ഖേേലാ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിെൻറ അവസാന ദിനത്തിൽ രണ്ട് സ്വർണവും ഒരു വെള്ളിയുമടക്കം കേരളത്തിന് നാല് മെഡലുകൾ. ഇതിൽ മൂന്നും വാരിക്കൂട്ടിയത് പെൺപട. ബാസ്കറ്റ് ബാളിൽ ഹരിയാനയെ തോൽപിച്ചാണ് വ്യാഴാഴ്ച കേരളം ആദ്യ സ്വർണം നേടിയത്. പെൺകുട്ടികളുടെ 75 കിലോ വിഭാഗത്തിൽ ബോക്സിങ്ങിൽ തുണ്ടത്തിൽ എം.വി.എച്ച്.എസിലെ ദിലേന ബൈജുവിനാണ് മറ്റൊരു സ്വർണം.
പെൺകുട്ടികളുടെ ജൂഡോയിൽ തൃശൂർ പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസിെല പി.ജെ. ജ്യോത്സനക്ക് വെങ്കലവും ആൺകുട്ടികുളുടെ ബാഡ്മിൻറൺ ഡബ്ൾസിൽ കേരളത്തിനു വെള്ളിയും നേടാനായി. ഇേതാടെ പ്രഥമ ദേശീയ സ്കൂൾ െഗയിംസ് അവസാനിച്ചപ്പോൾ 38 സ്വർണവും 26 വെള്ളിയും 38 വെങ്കലുവമായി 102 മെഡലുകൾ നേടി ഹരിയാന ഒന്നാമതെത്തി. ഏഴ് സ്വർണവും 11 വെള്ളിയും പത്ത് വെങ്കലവും ഉൾെപ്പടെ 28 മെഡലുകളുമായി കേരളം എട്ടാം സ്ഥാനത്താണുള്ളത്. 36 സ്വർണമടക്കം 111 മെഡലുകളുള്ള മഹാരാഷ്ട്രക്ക് രണ്ടാം സ്ഥാനവും 24 സ്വർണമടക്കം 94 മെഡലുകളുള്ള ഡൽഹിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ബാഡ്മിൻറൺ ഡബ്ൾസിൽ കേരളത്തിെൻറ എഡ്വിൻ ജോയി, അരവിന്ദ് സുരേഷ് സംഘമാണ് വെള്ളി നേടിയത്. തെലങ്കാനയോട് 23--21, 21--17 എന്ന സ്കോറിനാണ് ഫൈനലിൽ കേരളം തോറ്റത്. ഉത്തർപ്രദേശിനെ തോൽപിച്ചാണ് ടീം ഫൈനലിൽ എത്തിയത്. പെൺകുട്ടികളുടെ ബാസ്കറ്റ്ബാളിൽ എസ്. ജിജി, ആർ. ശ്രീകല, ദേവിക പ്രജോഷ്, െറബേക്ക മാർട്ടിൻ, ആർദ്ര സേവ്യർ, അനഘ ജി. നായർ, സി.എസ്. അനുമറിയ, സുമറ സ്റ്റാൻലി, ആൻമേരി സകറിയ, ആൻ മറിയ ജോൺ, അപർണ സദാശിവൻ, എസ്.എസ്. കൃഷ്ണപ്രിയ എന്നിവരാണ് കേരളത്തിെൻറ ടീമംഗങ്ങൾ. ആൺകുട്ടികളുടെ ബാസ്കറ്റ്ബാളിൽ പഞ്ചാബിനാണ് സ്വർണം.
ഡൽഹിക്ക് വെള്ളിയും ലഭിച്ചു. ആൺകുട്ടികളുടെ ഫുട്ബാളിൽ മിസോറമും പെൺകുട്ടികളുടെ ഫുട്ബാളിൽ ഹരിയാനയും സ്വർണം നേടി. േഹാക്കിയിൽ ആൺകുട്ടികളുടേത് ഒഡിഷക്കും പെൺകുട്ടികളുടേത് ഹരിയാനക്കും ലഭിച്ചു.ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.