ന്യൂഡൽഹി: അത്ലറ്റിക്സിലും നീന്തലിലും മെഡലണിഞ്ഞ് ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിെൻറ മൂന്നാം ദിനത്തിൽ കേരളത്തിെൻറ കുതിപ്പ്. അത്ലറ്റിക്സിൽ പെൺകുട്ടികൾ അഭിമാനമായപ്പോൾ, നീന്തലിൽ ആൺകുട്ടികളിലൂടെ ഇരട്ട വെള്ളി പിറന്നു. ഒരു സ്വർണവും നാല് വെള്ളിയും ഒരു െവങ്കലവും ഉൾപ്പെടെ ആറ് മെഡലുകളാണ് വെള്ളിയാഴ്ച വരവുവെച്ചത്. ഇതോടെ മൂന്ന് സ്വർണവും എഴ് വെള്ളിയും ഉൾപ്പെടെ 13 മെഡലുകളുമായി കേരളം ആറാം സ്ഥാനത്താണുള്ളത്. 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ് എച്ച്.എച്ച്.എസ്.എസിലെ അപർണ റോയിക്കാണ് വെള്ളിയാഴ്ചയിലെ ഏക സ്വർണം. 800 മീറ്ററിൽ തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസിലെ പ്രസ്കില ഡാനിയൽ വെള്ളിയും കൊല്ലം പെരുമാനൂർ സെൻറ് തോമസ് ഗേൾസ് എച്ച്.എസിലെ സാന്ദ്ര എ.എസ് വെങ്കലവും നേടി.
ഹൈജംപിൽ തേവര എസ്.എച്ച്.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ഗായത്രി ശിവകുമാർ (1.61മീ) വെള്ളിയണിഞ്ഞു. 100 മീറ്റർ ഹർഡിൽസിൽ 14.20 സെക്കൻഡിലായിരുന്നു അപർണയുടെ ഗോൾഡൻ ഫിനിഷിങ്. തമിഴ്നാടിെൻറ പി.എം. തബിത (14.30) വെള്ളിയും ഝാർഖണ്ഡിെൻറ പ്രതിഭ കുമാരി (14.54) വെങ്കലവും നേടി. െപൺകുട്ടികളുടെ 800 മീറ്ററിൽ മഹാരാഷ്ട്രയുടെ തായ് ബമാനെക്കാണ് സ്വർണം ( 2:13.37 മിനിറ്റ്). പ്രസ്കില (2:13.91 മിനിറ്റ്) ഫോേട്ടാഫിനിഷിൽ രണ്ടാമതായി. ഡൽഹിക്കാരൻ നിസാർ അഹമ്മദാണ് മീറ്റിെല വേഗ താരം(10.76 സെ).
നീന്തിത്തുടിച്ച്
അപ്രതീക്ഷിതമായിരുന്നു നീന്തൽ കുളത്തിൽനിന്നുള്ള രണ്ട് മെഡലുകൾ. ആൺകുട്ടികളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ജഗൻനാഥനിലൂടെയാണ് കേരളത്തിെൻറ ആദ്യ മെഡൽ ചേർക്കപ്പെട്ടത്. തൊട്ടുപിന്നാലെ വാസുറാം 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും അണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.