ന്യൂഡൽഹി: രാജ്യത്ത് പരമ്പരാഗത-ആധുനിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് കായികമന്ത്രിയായി നിയമിതനായ കിരൺ റിജിജു. മുൻ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിവെച്ച നയങ്ങളും പദ്ധതികളും തുടരുമെന്നും ഖേലോ ഇന്ത ്യ പോലുള്ള നവീന ആശയങ്ങൾ കൊണ്ടുവരുമെന്നും സ്ഥാനമേറ്റശേഷം ആദ്യമായി മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി പറഞ്ഞു.
രാജ്യത്തിെൻറ സമ്പത്തായ യുവസമൂഹത്തെ കായിക മേഖലയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാവശ്യമായ പരിപാടികൾ ആലോചിച്ച് നടപ്പാക്കുമെന്നും മുൻ മന്ത്രിസഭയിലും അംഗമായിരുന്ന റിജിജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.