ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാൻറും മകളും അപകടത്തില്‍ മരിച്ചു

കാലിഫോണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാൻറ് (41) ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാ ലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ ബ്രയാ​ൻറ്​ ഉൾപ്പെടെ ഒമ്പതുപേർ​ മരിച്ചു. സം ഘത്തിൽ ബ്രയാൻറി​​​​​​​​​​​െൻറ 13 കാരിയായ മകള്‍ ജിയാനയും ഉണ്ടായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപ കടം നടന്നത്.

മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് ത​​​​​​​​​​​െൻറ മാമ്പ സ്​പോർട്ട്​സ്​ അക്കാദമിയി ലേക്ക്​ കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്​ച ഇവിടെ യുവതാരങ്ങൾക്കുള്ള ടൂർണമ​​​​​​​​​​െൻറ്​ സംഘടിപ് പിച്ചിരുന്നു. അപകടത്തെ തുടർന്ന്​ ടൂർണമ​​​​​​​​​​െൻറ്​ റദ്ദാക്കി. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവര െ തിരിച്ചറിഞ്ഞിട്ടില്ല. കോബെ ബ്രയാൻറി​​​​​​​​​​​​െൻറ മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കോബെയുടെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കോബെയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബെ ബ്രയാൻറ്​ അറിയപ്പെടുന്നത്.

1978ൽ ഫിലഡൽഫിയയി​ലെ പെൻസിൽവാനിയയിൽ ജനിച്ച കോബെ ബ്രയാൻറ്​ ലോസ് ഏഞ്ജൽസ് ലേക്കേഴ്സി​നായാണ്​ ത​​​​​​​​​​​െൻറ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത്. ദശാബ്ദത്തിലെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളിലൊരാളായിരുന്ന​ു ബ്രയാൻറ്.

ബാസ്കറ്റ്ബാൾ കോർട്ടിൽ മുടിചൂടാ മന്നനായി വിരാചിച്ച കോ​െബ 2016 ലാണ് വിരമിച്ചത്. അ​ഞ്ച് ത​വ​ണ ചാ​മ്പ്യ​ന്‍​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ൽ ​ടോ​റ​ന്‍റോ റാ​പ്ടോ​ർ​സി​നെ​തി​രെ നേ​ടി​യ 81 പോ​യി​ന്‍റ് എ​ൻ​.ബി.​എ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണ്. 2008ൽ ​എ​ൻ.​ബി.​എ​യി​ലെ മോ​സ്റ്റ് വാ​ല്യു​ബി​ൾ പ്ലേ​യ​ർ പു​ര​സ്കാ​രം ബ്ര​യാന്‍റ് നേ​ടി. ര​ണ്ടു ത​വ​ണ എ​ൻ.​ബി.എ സ്കോ​റിം​ഗ് ചാ​മ്പ്യ​നു​മാ​യി. 2008ലും 2012​ലും യു​.എ​സ് ബാ​സ്ക​റ്റ് ബോ​ൾ ടീ​മി​നൊ​പ്പം ര​ണ്ടു ത​വ​ണ ഒ​ളി​മ്പി​ക് സ്വ​ർ​ണ​വും സ്വ​ന്ത​മാ​ക്കി. 2018ൽ '​ഡി​യ​ർ ബാ​സ്ക​റ്റ് ബോ​ൾ' എ​ന്ന അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ഹ്ര​സ്വ അ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ർ അ​വാ​ർ​ഡും ബ്ര​യാ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ‌

അപകടത്തിൽ മരിച്ച ജിയാന ഉൾപ്പെടെ നാല് മക്കളാണ്. വനേസ്സയാണ് ഭാര്യ. 2019 ജൂണിലാണ് നാലാമത്തെ മകൾ ജനിച്ചത്.

Tags:    
News Summary - Kobe Bryant: LA Lakers star dead in helicopter crash - Sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.