ഗ്വാങ്ജു (ദക്ഷിണ കൊറിയ): നീന്തൽക്കുളത്തിലെ ഇതിഹാസതാരമായ മൈക്കൽ ഫെൽപ്സിെൻറ പ േരിൽ പതിറ്റാണ്ടുകാലം നിലനിന്ന ലോക റെക്കോഡിന് ഇനി പുതിയ അവകാശി. ഹംഗറിയുടെ 19കാര ൻ ക്രിസ്റ്റോഫ് മിലാക് ആണ് ഇഷ്ടയിനമായ 200 മീ. ബട്ടർഫ്ലൈ റെക്കോഡ് ബുക്കിൽനിന്ന് ഫ െൽപ്സിെൻറ പേര് മായ്ച്ചുകളഞ്ഞത്. ഫെൽപ്സ് 2001 മുതൽ കൈവശംവെക്കുകയും എട്ടു തവണ മാറ്റിയെഴുതുകയും ചെയ്ത റെക്കോഡാണ് മിലാക് സ്വന്തം പേരിലാക്കിയത്.
ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലാണ് മിലാകിെൻറ വിസ്മയനേട്ടം. 2009 ലോക ചാമ്പ്യൻഷിപ്പിൽ ഫെൽപ്സ് കുറിച്ച 1 മി. 51.51 സെ. സമയത്തിൽനിന്ന് .78 കുറച്ച് 1:50.73 സെക്കൻഡിലാണ് മിലാക് ഫിനിഷിങ് ബോർഡ് തൊട്ടത്. 18 വർഷമാണ് ഫെൽപ്സ് 200 മീ. ബട്ടർഫ്ലൈ റെക്കോഡ് കൈയടക്കിവെച്ചത്. നീന്തൽചരിത്രത്തിൽതന്നെ അപൂർവമാണിത്.
വിവിധ വ്യക്തിഗത ഇനങ്ങളിലായി 29 തവണ ലോക റെക്കോഡ് തകർത്തിട്ടുള്ള ഫെൽപ്സിെൻറ ഏറ്റവും പ്രിയപ്പെട്ട ഇനമായിരുന്നു 200 മീ. ബട്ടർഫ്ലൈ. എട്ടു തവണ ലോക റെക്കോഡ് ഭേദിച്ചത് കൂടാതെ ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമായി എട്ടു സ്വർണമുണ്ട് ഫെൽപ്സിന് ഇൗ ഇനത്തിൽ. 2009ൽ 100 മീ. ബട്ടർഫ്ലൈയിൽ മിലോറാഡ് കാവിച് തകർത്തശേഷം ഏതെങ്കിലും ഇനത്തിൽ ഫെൽപ്സിെൻറ റെക്കോഡ് തകർക്കപ്പെടുന്നത് ആദ്യമാണ്. തൊട്ടടുത്ത ദിവസം തിരിച്ചുപിടിച്ച ഇൗ റെക്കോഡ് കൂടാതെ 400 മീ. ഇൻഡിവിജ്വൽ മെഡ്ലെയിലെ റെക്കോഡും ഫെൽപ്സിെൻറ പേരിൽതന്നെയാണിപ്പോഴും. തെൻറ റെക്കോഡ് മുങ്ങിപ്പോയതിൽ വിഷമമുണ്ടെങ്കിലും മിലാകിെൻറ പ്രകടനത്തെ വാനോളം പുകഴ്ത്താൻ ഫെൽപ്സ് മടിച്ചില്ല.
ചെറുപ്പത്തിൽ ബാക്ക്സ്ട്രോക്കിൽ ശ്രദ്ധിച്ചിരുന്ന മിലാക് 14ാം വയസ്സിലാണ് ബട്ടർഫ്ലൈയിലേക്ക് മാറുന്നത്. ആദ്യം 100 മീ. ബട്ടർഫ്ലൈയിൽ ഒരു കൈനോക്കിയ താരം പിന്നീട് 200 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2018ൽ 1:52.71 സെക്കൻഡുമായി ലോകത്തെ മികച്ച ആറാമത്തെ സമയം കുറിച്ചതോടെയാണ് മിലാകിനെ ലോകം അറിഞ്ഞുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.