മോണകോ: കായികലോകത്തിെൻറ ഒാസ്കർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് തിളക്കത്തി ൽ ടെന്നിസ് ഗ്രാൻഡ്സ്ലാം ചാമ്പ്യൻ നൊവാക് ദ്യോകോവിചും അമേരിക്കയുടെ ജിംനാസ്റ്റി ക്സ് ചാമ്പ്യൻ സിമോണി ബെയ്ൽസും. കഴിഞ്ഞ വർഷത്തെ െഎതിഹാസിക പ്രകടനവുമായാണ് ഇരു വരും മികച്ച താരങ്ങളായി മാറിയത്. 2018ൽ വിംബ്ൾഡൺ, യു.എസ് ഒാപൺ ഗ്രാൻഡ്സ്ലാം കിരീടങ് ങളും ഇൗ സീസണിലെ ആസ്ട്രേലിയൻ ഒാപണും നേടിയാണ് ദ്യോകോവിച് പുരുഷ വിഭാഗത്തിൽ നാലാ ം തവണ ലോറസ് പുരസ്കാരത്തിന് അർഹനായത്.
ലോക ഫുട്ബാൾ കിരീടമണിഞ്ഞ ഫ്രഞ്ച് ടീമിെൻറ സൂപ്പർ താരം കെയ്ലിയൻ എംബാപ്പെ, ലോകകപ്പ് റണ്ണർ അപ്പായ ക്രൊയേഷ്യയുടെയും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡിെൻറയും താരം ലൂകാ മോഡ്രിച്, കെനിയൻ മാരത്തൺ ഒളിമ്പിക്സ് ചാമ്പ്യൻ എലിയഡ് കിപ്ചോക്, അമേരിക്കൻ എൻ.ബി.എ ലെജൻഡ് ലെബ്രോൺ ജെയിംസ് എന്നിവർ ദ്യോകോയുടെ അവിസ്മരണീയ കുതിപ്പിൽ പിന്തള്ളപ്പെട്ടു.
നാലാം തവണ പുരസ്കാരം നേടിയ അദ്ദേഹം ഉസൈൻ ബോൾട്ടിെൻറ നേട്ടത്തിനൊപ്പമെത്തി. 2012, 2015, 2016 വർഷങ്ങളിലാണ് നേരത്തേ സ്വന്തമാക്കിയത്. അഞ്ചുതവണ ജേതാവായ റോജർ ഫെഡററിനാണ് റെക്കോഡ്. വനിതകളിൽ ടെന്നിസ് താരം ആഞ്ജലിക് കെർബർ, സിമോണ ഹാലെപ്, സീകിയിങ് താരം മൈകല ഷിഫ്രിൻ എന്നിവരെ പിന്തള്ളിയാണ് ഒളിമ്പിക്സ് -ലോക ചാമ്പ്യൻ താരമായ സിമോണി ബെയ്ൽസ് മികച്ച താരമായത്.
ലോകചാമ്പ്യൻഷിപ്പിൽ റെക്കോഡ് കുറിച്ചും, നാലു സ്വർണം നേടിയുമാണ് സിമോണി കഴിഞ്ഞ വർഷം താരമായത്. 2017ലെ ലോറസ് അവാർഡും ഇവർക്കായിരുന്നു.
ലോറസ് സ്പോർട്സ് അക്കാദമി അംഗങ്ങളായ മുൻകാല താരങ്ങളും തെരഞ്ഞെടുക്കപ്പെട്ട സ്പോർട്സ് മാധ്യമ പ്രവർത്തകരും അടങ്ങിയ പാനലിെൻറ രഹസ്യവോട്ടിങ്ങിലൂടെയാണ് അവാർഡ് ജേതാക്കെള തെരഞ്ഞെടുക്കുന്നത്.
അവാർഡുകൾ
> മികച്ച പുരുഷതാരം:
നൊവാക് ദ്യോകോവിച്
(ടെന്നിസ്) -2012, 2015,
2016, 2019
> മികച്ച വനിതാ താരം:
സിമോണി ബെയ്ൽസ്
(ജിംനാസ്റ്റിക്സ്)
(2017, 2019)
> മികച്ച ടീം: ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഫുട്ബാൾ ടീം
> പുതുമുഖ താരം: നവോമി ഒസാക (ടെന്നിസ്)
> തിരിച്ചുവരവ്: ടൈഗർ വുഡ്സ് (ഗോൾഫ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.