അതിവേഗ ട്രാക്കിൽ ഉസൈൻ ബോൾട്ടാണ് താരമെങ്കിൽ ദീർഘദൂര ഒാട്ടത്തിൽ മോ ഫറ എന്ന മുഹമ്മദ് മുക്താർ ഫറയാണ് രാജാവ്. ഫറയുടെ അവസാന ലോക മീറ്റാണിത്. തൊട്ടതെല്ലാം പൊന്നാക്കിയ ഫറ സ്വന്തം നാട്ടിൽ നിന്ന് സ്വർണം വാരി ലോകപോരാട്ടം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. അവസാന ലോക മീറ്റാണെങ്കിലും ഫറ സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ബെർമിങ്ഹാം ഗ്രാൻഡ് പ്രീയിലും മത്സരിച്ച ശേഷമെ ഫറ പൂർണമായി ട്രാക്കിനോട് വിട പറയൂ.
ജനനം: 1983 മാർച്ച് 23. േസാമാലിയയിലെ മൊഗാദിഷുവിൽ
ഒളിമ്പിക്സ് പ്രകടനം
2012: 5000 മീറ്റർ സ്വർണം (13:41:66)
10000 മീറ്റർ സ്വർണം (27:30:42)
2016: 5000 മീറ്റർ സ്വർണം (13:03:30)
10000 മീറ്റർ സ്വർണം (27:05:17)
ലോക ചാമ്പ്യൻഷിപ്പ്
2008: 5000 മീറ്റർ ആറാം സ്ഥാനം (13:47:54)
2009: 5000 മീറ്റർ ഏഴാം സ്ഥാനം (13:19:69)
2011: 5000 മീറ്റർ സ്വർണം (13:23:36)
10000 മീറ്റർ വെള്ളി (27:14:07)
2013: 5000 മീറ്റർ സ്വർണം (13:26:98)
10000 മീറ്റർ സ്വർണം (27:21:71)
2015: 5000 മീറ്റർ സ്വർണം (13:50:38)
10000 മീറ്റർ സ്വർണം (27:01:13)
•ലോക ചാമ്പ്യൻഷിപ്പിൽ 5000, 10000 മീറ്ററുകളിൽ തുടർച്ചയായ രണ്ട് തവണ സ്വർണം നേടുന്ന രണ്ടാമത്തെ താരം. ഇത്തവണ നേട്ടം ആവർത്തിച്ചാൽ 5000, 10000 മീറ്ററുകളിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടുന്ന ആദ്യ താരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.