കോഴിക്കോട്: മലയാളി ഒളിമ്പ്യന്മാരായ ഒ.പി. ജെയ്ഷക്കും മുഹമ്മദ് അനസിനും സ്പോർട്സ് അതോറിറ്റി ഒാഫ് ഇന് ത്യ (സായ്) പരിശീലകരായി നിയമനം. രാജ്യാന്തര തലത്തിൽ പുറത്തെടുത്ത മികവും ഇവരുടെ പരിചയവും പരിഗണിച്ചാണ് സായ് ഇവ രെ കോച്ചിങ്ങിലേക്ക് പരിഗണിച്ചത്. ജനുവരി അഞ്ചിന് ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവ്. നിലവിൽ അത്ലറ്റുകൾക്ക് പരിശീലനം തുടരാനും മത്സരിക്കാനുമുള്ള അനുമതിയുണ്ട്.
വിരമിച്ചവർ ഉടൻ കോച്ചിങ് ജോലിയിൽ പ്രവേശിക്കേണ്ടിവരും. റെയിൽവേ ഉദ്യോഗസ്ഥയായ ജെയ്ഷക്ക്, സ്പോർട്സ് കൗൺസിൽ വാഗ്ദാനം ചെയ്ത ജോലി കാത്തിരിക്കുന്നതിനിടെയാണ് ‘സായ്’ നിയമനം നൽകുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മൂന്നു വെള്ളി മെഡൽ നേടിയ അനസ് നിലവിൽ സർവിസസിലാണ്. സംസ്ഥാന സർക്കാറിൽ ജോലി അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് സായ് നിയമനം. വൈകാതെതന്നെ ഇവർ കോച്ചിങ് ഡിേപ്ലാമ നേടണം.
35,400-1,12,400 എന്ന ശമ്പള സ്കെയിലിലാണ് നിയമനം. 11 ഒളിമ്പ്യന്മാരെയും മൂന്നു പാരാലിമ്പ്യന്മാരെയുമാണ് കോച്ചുമാരായി നിയമിക്കുന്നത്. അശ്വിനി അക്കുഞ്ചി, മാരിയപ്പൻ തങ്കവേലു, സവിത പൂനിയ എന്നിവരും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.