വിജയവാഡ: ഒാടിയും പറന്നും പിന്നാലെ കുതിച്ചിട്ടും മദമിളകിയ ഹരിയാനയെ തളക്കാനാവാതെ വിജയവാഡയിൽ കേരളം വിയർക്കുന്നു. മംഗളഗിരി ആചാര്യ നാഗാർജുന സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന 33ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനത്തിൽ കേരളം മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടും ഹരിയാന ബഹുദൂരം മുന്നിൽ തന്നെ. ആദ്യ ദിനം ഏഴ് സ്വർണമണിഞ്ഞ ഹരിയാന വെള്ളിയാഴ്ച മൂന്നെണ്ണംകൂടി ചേർത്ത് പത്തിലെത്തി.
ഹർഡ്ലുകൾ ചാടിക്കടന്ന് രണ്ട് സ്വർണവും വെള്ളിയും പോൾവാൾട്ടിൽ ഒരു സ്വർണവും വെള്ളിയുമാണ് വെള്ളിയാഴ്ച കേരളം വരവുവെച്ചത്. അണ്ടർ^18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡ്ൽസിൽ മീറ്റ് റെക്കോഡോടെ അപർണ റോയിയും അണ്ടർ^20 ആൺകുട്ടികളിൽ സചിൻ ബിനുവുമാണ് ചാമ്പ്യന്മാരുടെ അഭിമാനമായത്. മലയാളി പെൺകൊടികളുടെ പോരാട്ടമായ പോൾവാൾട്ടിൽ ആർഷ ബാബുവിലൂടെ മൂന്നാം സ്വർണമെത്തി. അപർണയുടേതടക്കം നാല് റെക്കോഡുകളാണ് രണ്ടാം ദിനം പിറന്നത്.
ഹർഡ്ൽ ചാടി കേരളം
വെള്ളിയാഴ്ച രാവിലെ 10 കി.മീ. നടത്തത്തോടെ ട്രാക്കുണർന്നപ്പോൾ ആദ്യ സെഷനിൽ കേരളം ചിത്രത്തിലേ ഇല്ലായിരുന്നു. പെൺകുട്ടികളുടെ നടത്തത്തിൽ ജി. നിഷ ഏഴാമതായി. അണ്ടർ-16 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മഹാരാഷ്ട്രതാരം വികാസ് യാദവിെൻറ ദേശീയ െറക്കോഡ് പ്രകടനത്തോടെ (74.73 മീ.) പോർക്കളമുണർന്നു. ഉച്ചകഴിഞ്ഞ് നടന്ന ഹർഡ്ൽസ് ട്രാക്കിലേക്കായിരുന്നു എല്ലാവരുടെയും കണ്ണ്. വിവിധ വിഭാഗങ്ങളിലായി ആറിൽ നാല് ഫൈനലിലും കേരള സാന്നിധ്യമുണ്ടായിരുന്നു.
ആദ്യം നടന്ന അണ്ടർ^20 ആൺകുട്ടികളുടെ മത്സരത്തിൽ ഡൽഹിക്കാരൻ കുനാൽ ചൗധരിേയാട് (14.09 സെ.) ഇഞ്ചോടിഞ്ച് മത്സരിച്ച സചിൻ ബിനു (14.08 സെ.) ഫോേട്ടാഫിനിഷിലൂടെ സ്വർണം അടിച്ചെടുത്തു. ഒപ്പം മത്സരിച്ച സൂര്യനാരായണൻ നാലാമതായി. േകാഴിക്കോട് പുല്ലൂരാംപാറ സ്വദേശിയാണ് കോതമംഗലം എം.എ കോളജ് വിദ്യാർഥിയായ സചിൻ. അണ്ടർ-16 പെൺകുട്ടികളിൽ തമിഴ്നാടിെൻറ തബിതക്ക് (14.56 സെ.) പിന്നിൽ ഫിനിഷ് ചെയ്ത ആൻറോസ് േടാമി വെള്ളി നേടി (14.81 സെ.).
മിനിറ്റുകളുടെ ഇടവേളയിൽ അണ്ടർ-18 പെൺകുട്ടികളിൽ അപർണ റോയ് ട്രാക്കിലേക്ക്.
കൂട്ടുകാരിയായ അഞ്ജലി തോമസും ഝാർഖണ്ഡിെൻറ പ്രബിത കുമാരിയുമായി പോരടിച്ച അപർണ റോയ് വെടിമുഴക്കത്തിനുപിന്നാലെ മിന്നൽ വേഗത്തിൽ കുതിച്ചു. ഫിനിഷ് ചെയ്യുേമ്പാൾ എതിരാളികൾ ഏറെ പിന്നിൽ. ഒാട്ടം അവസാനിപ്പിക്കുേമ്പാൾ (14.01 സെ.) ഒമ്പത് വർഷം പഴക്കമുള്ള മീറ്റ് റെക്കോഡ് (14.02 സെ.) തരിപ്പണം. എന്നാൽ, അതേ പഴക്കമുള്ള ദേശീയ ജൂനിയർ റെക്കോഡ് (14 സെ.) തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായി. പുല്ലൂരാംപാറ സെൻറ്ജോസഫ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബാൾ ടീം അംഗം കൂടിയായ അപർണ. കൂടരഞ്ഞിയിലെ റോയ്^ടീന ദമ്പതികളുടെ മകളാണ്. അഞ്ജലി തോമസ് (14.99 സെ.) വെങ്കലം നേടി. അണ്ടർ^16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡ്ൽസിൽ സൂര്യജിത് ആർ.കെ (13.63 െസ.) വെള്ളി നേടി.
പറന്നുപറന്ന് ആർഷ
പോൾവാൾട്ടിൽ കേരളത്തിന് എതിരില്ലെങ്കിലും മത്സരം ഏകപക്ഷീയമാവുമെന്ന് പ്രതീക്ഷിച്ചില്ല. എതിരാളികളെല്ലാം മൂന്ന് മീറ്ററിൽ താഴെ ഉയരത്തിൽ കീഴടങ്ങിയപ്പോൾ പോരാട്ടം ആർഷ ബാബുവും അഞ്ജലി ഫ്രാൻസിസും തമ്മിലായിരുന്നു. ഒടുവിൽ 3.30 മീറ്റർ താണ്ടിയ കല്ലടി എച്ച്.എസ്.എസിലെ ആർഷ സ്വർണമണിഞ്ഞു. കണ്ണൂർ ആലക്കോട് കുടക്കനാൽ ബാബുവിെൻറയും ആൻസിയുടെയും മകളാണ്. 3.20 മീറ്ററിൽ വീണ തിരുവനന്തപുരം സായിയിലെ അഞ്ജലി ഫ്രാൻസിസ് വെള്ളിയിലൊതുങ്ങി.
കാത്തിരിക്കാം മെഡൽ മഴക്ക്
മൂന്നാം ദിനത്തിൽ ട്രാക്കിലും ഫീൽഡിലുമായി 28 ഫൈനലുകൾ. കേരളം മെഡലുറപ്പിച്ച 400 മീ, സീനിയർ ഹൈജംപ്, ട്രിപ്പ്ൾജംപ്, 100 മീ. മത്സരങ്ങൾ ശനിയാഴ്ച നടക്കും. മീറ്റിലെ അതിവേഗക്കാരെ നിർണയിക്കുന്ന അങ്കത്തിൽ ഒാംകാർനാഥ്, ആൻസ്റ്റിൻ ജോസഫ്, സി. അഭിനവ്, താങ്ജം അലേർട്സൺ, അഞ്ജലി ജോൺസൺ, ആൻസി സോജൻ എന്നിവർ ട്രാക്കിലിറങ്ങും.
മെഡൽ
സംസ്ഥാനം, സ്വർണം, വെള്ളി, വെങ്കലം ക്രമത്തിൽ
ഹരിയാന 10-6-5
കേരളം 5-6-4
യു.പി 3-8-6
തമിഴ്നാട് 2-3-2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.